ചിക്കാഗോ: അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തിലും (രാജു) സെക്രട്ടറിയായി ജോസ് ഏബ്രഹാമും വിജയിച്ചു.ചാമത്തിലിനു 260 വോട്ട് കിട്ടിയപ്പോള്‍ എതിര്‍ത്ത ജോണ്‍ സി വര്‍ഗീസിനു 225 വോട്ട് കിട്ടി ഡാലസ് ടീമില്‍ നിന്ന് മൂന്നു പേരും ന്യു യോര്‍ക്ക് ടീമില്‍ നിന്നു മൂന്നു പേരും വീതമാണു വിജയിച്ചത്.
ഡാലസ് ടീമില്‍ നിന്നുള്ള വിന്‍സന്റ് ബോസ് വൈസ് പ്രസിഡന്റായി വിജയിച്ചു-251 വോട്ട്. എതിര്‍ത്ത അന്നമ്മ മാപ്പിളശേരിക്ക് 205; ഫിലിപ്പ് ചെറിയാന്‍ 26 സെക്രട്ടറിയായി വിജയിച്ച ജോസ് ഏബ്രഹാമിനു 320 വോട്ട്; ഏറ്റവും കൂടിയ ഭൂരിപക്ഷം. എതിര്‍ത്ത മാത്യു വര്‍ഗീസിനു 159.ട്രഷറായി ഷിനു ജോസഫ്, ജോ. സെക്രട്ടറിയായി സാജു ജോസഫ് ജോ. ട്രഷററായി ജയിന്‍ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും വിജയിച്ചു. ന്യു യോര്‍ക്ക് പാനലില്‍ നിന്നുള്ളവരാണിവര്‍.
ട്രഷ്രറര്‍ വോട്ടുകള്‍ മൂന്നു വട്ടം എണ്ണി. ആദ്യം 244 വൊട്ട് ഷിനുവിനും 240 റെജി ചെറിയാനുമായിരുന്നു. റീക്ണ്ടില്‍ അത് 241-240 ആയി. വീണ്ടും റീ ക്ണ്ട് നടക്കുന്നു.ജോ. സെക്രട്ടറി സാജു ജോസഫിനു 320 എതിര്‍ത്ത രേഖാ നായര്‍ക്ക് 181.ജോ. ട്രഷറര്‍ ജയിന്‍ മാത്യുസിനു 258. എതിര്‍ത്ത ജോസ് സെബാസ്റ്റ്യനു 220.
ന്യു യോര്‍ക്ക് മെട്രൊ റീജിയനില്‍ വിന്നു ആര്‍.വി.പി ആയി കുഞ്ഞു മാലിലും എമ്പയര്‍ റീജിയനില്‍ നിന്നു ആര്‍.വി.പി ആയി ഗോപിനാഥ കുറുപ്പും സതേണ്‍ റീജിയനില്‍ നിന്ന് ആര്‍.വി.പി. ആയി തോമ്മസ് ഒലിയാന്‍ കുന്നേലും ജയിച്ചു.
സെന്റ്രല്‍ റീജിയനില്‍ നാഷണല്‍ കമ്മിറ്റിയിലേക്കുഅബ്രഹാം ജോര്‍ജ് (ആഷ്‌ലി), ജോണ്‍ പട്ടാപതിയില്‍ എന്നിവര്‍ വിജയിച്ചു
വനിതാ പ്രതിനിധികളായി ഡോ. സിന്ധു പിള്ള, ഡോ. ജയ്‌മോള്‍ ശ്രീധര്‍, അനു ഉല്ലാസ് എന്നിവര്‍ വിജയിച്ചു