• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമ ബെസ്റ്റ് മലയാളി കപ്പിള്‍സ് മത്സരത്തില്‍ നാല് റൗണ്ടുകള്‍

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസിയേഷന്‍ ഓഫ് അമേരിക്കാസ്) ചിക്കാഗോയില്‍ വച്ചു നടക്കുന്ന 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ചു BEST COUPLES 2018 മത്സരത്തിന്റെ ഭാഗമായി, അതിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ കമ്മറ്റി പുറത്തിറക്കി.

മലയാളികള്‍ക്ക് മാത്രമേ ഈ മത്സരത്തിലേക്ക് പ്രവേശനമുള്ളൂ. കൂടാതെ അവര്‍ ഫോമാ യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മലയാളി അസോസിയേഷനില്‍ അംഗത്വം ഉള്ളവരുമായിരിക്കണ.


സരസ സുന്ദരമായ ഈ മത്സരത്തിന്‍റെ നിബന്ധനകള്‍ താഴെ പറയുന്നു. സമയബന്ധിതമായ നാല് ഘട്ടങ്ങളായാണ് മത്സരം നടത്തപ്പെടുക.

റൗണ്ട് ഒന്ന് : സ്വയം പരിചയപ്പെടുത്തല്‍, രണ്ട് മിനിറ്റ് . 
റൗണ്ട് രണ്ട് : ടാലെന്റ് റൌണ്ട് , അഞ്ചു മിനിറ്റ് . 
റൗണ്ട് മൂന്ന് ജഡ്ജസ് ചോദ്യോത്തര വേള, മൂന്നു മിനിറ്റ് . 
റൗണ്ട് നാല് : എല്ലാ ടീമംഗങ്ങളും ഒന്നിച്ചുള്ള സര്‍െ്രെപസ് റൌണ്ട്. 
അഞ്ചു മിനിറ്റ് ആണ് അനുവദിക്കുക .

സമയ പരിധി ലംഘിച്ചാല്‍ നെഗറ്റീവ് മാര്‍ക്ക് നല്‍കപ്പെടും. മത്സരത്തിന് ആവശ്യമുള്ള വേഷങ്ങള്‍, പ്രോപ്പര്‍ട്ടീസ്, ഓഡിയോ എല്ലാം മത്സരാര്‍ത്ഥികള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കൊണ്ടുവരേണ്ടതാണ്.
മത്സരത്തിന് ആവശ്യമായ മ്യൂസിക് സിഡി , ഡിവിഡി, തുടങ്ങിയവ മത്സരത്തിന് പത്തു ദിവസം മുമ്പ് തന്നെ കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ് .

മത്സരത്തിന്‍റെയും മത്സരാര്‍ത്ഥികളുടെയും ഫോട്ടോ വീഡിയോ മുതലായവ വാര്‍ത്താമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള എല്ലാ അവകാശങ്ങളും ഫോമാ ക്കു ഉണ്ടായിരിക്കും . മത്സരത്തിന് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഓരോ ടീമും മത്സര നിയമാവലി പാലിക്കാന്‍ ബാധ്യസ്ഥരാവുകയാണ് . മത്സര നിയമങ്ങള്‍ ലംഘിക്കുന്ന ടീമിന് അയോഗ്യത കല്‍പ്പിക്കുവാനും ഫോമാ ക്കു അവകാശമുണ്ട് .വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും .

കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ പരിചയപ്പെടുത്തുന്ന മെഗാ തിരുവാതിര , യുവജനോത്സവം മറ്റു കലാ സാഹിത്യ പരിപാടികള്‍ക്ക് പുറമെ സമൂഹത്തിന്‍റെ അണുരൂപമായ കുടുംബത്തിലെ ഇത്തരം നര്‍മ്മ സല്ലാപങ്ങളും ഈ കണ്‍വെന്‍ഷനില്‍ നിറഞ്ഞു നില്‍ക്കും. ബെസ്റ്റ് കപ്പിള്‍സ് മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള അനു സ്ക്കറിയയാണ്. കമ്മറ്റിയുടെ കോ ഓര്‍ഡിനേറ്റര്‍, ദേശീയ സമതി അംഗമായ ജോസഫ് ഔസോയാണ്. ഒക്കലഹോമയില്‍ നിന്നുള്ള ഷേര്‍ളി ജോണ്‍ കോ ചെയര്‍മാന്‍ ആണ്. മറ്റ് കമ്മറ്റി അംഗങ്ങളായി നെവിന്‍ ജോസ്, ടിറ്റോ ജോണ്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ െ്രെഡ വായ വാക്ക് ഇന്‍ ഡേയിലി രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി രജിസ്‌ട്രേഷനായി വിളിച്ചു തുടങ്ങി എന്ന് രജിസ്‌ട്രേഷന്‍ കമ്മറ്റിക്കു നേതൃത്വം നല്‍കുന്ന സിബിയും ബിനുവും പറഞ്ഞു. 

2018 ജൂണ്‍ ഇരുപത്തിഒന്ന് മുതല്‍ ഇരുപത്തിനാല് വരെ ചിക്കാഗോയില്‍ നടത്തപ്പെടുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:

www.fomaa.net. സമീപിക്കുക ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, അനു സ്ക്കറിയ 267 496 2423.

Top