നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് പോര്‍ച്ചുഗലിന് സമനില വഴങ്ങേണ്ടി വന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇറാന്‍ സമനില ഗോള്‍ കുറിച്ചത്. 93-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു സമനില ഗോള്‍ പിറന്നത്. ആദ്യ പകുതിയുടെ അനസാന മിനിട്ടില്‍ റിക്കാര്‍ഡോ ഖ്വാരെസ്മ നേടിയ ഗോളിന് പോര്‍ച്ചുഗല്‍ വിജയം ഉറപ്പിച്ച് മുന്നേറുകയായിരുന്നു. ഇതിനിടയില്‍ ലഭിച്ച പെനാല്‍റ്റ് ക്രിസ്റ്റ്യാനോ പാഴാക്കി. 93-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റ് ലക്ഷ്യത്തിലെത്തിച്ച് കരിം അന്‍സാരിഫാര്‍ഡ് ഇറാന് സമനില സമ്മാനിച്ചു. ഇതോടെ അഞ്ച് പോയിന്റുമായി പോര്‍ച്ചുഗല്‍ മുന്നേറി. നാലുപോയിന്റുള്ള ഇറാന്‍ പുറത്തായി. വിജയം നേടിയിരുന്നെങ്കില്‍ ഇറാന്‍ പോര്‍ച്ചുഗലിനെ പിന്തള്ളി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയേനെ.
മറ്റൊരു മത്സരത്തില്‍ ശക്തരായ സ്‌പെയിനെ നേര്‍ക്കുനേര്‍ നിന്ന് പോരാടി വിറപ്പിച്ച ശേഷമാണ് മൊറോക്കൊ സമനില വഴങ്ങിയത്. രണ്ട് തവണ മുന്നിട്ട് നില്‍ക്കുകയും വിജയം ഏതാണ്ട് ഉറപ്പിച്ച് നില്‍ക്കുകയും ചെയ്ത ഘട്ടത്തിലാണ് ഇഞ്ചുറി ടൈമില്‍ ഇടിത്തീയായി സ്‌പെയിന്‍ സമനില ഗോള്‍ നേടിയത്. തുടക്കം മുതല്‍ മുന്നേറിയ മൊറോക്കൊ പതിനാലാം മിനിട്ടില്‍ ഖാലിദ് ബൗതെയ്ബിലൂടെ മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനിട്ടിനകം ഇസ്‌കോയിലൂടെ സ്‌പെയിന്‍ സമനില നേടി.
പിന്നീട് മികച്ച മുന്നേറ്റങ്ങള്‍ നടന്നെങ്കിലും ഗോള്‍ ഒഴിഞ്ഞു നിന്നു. സമനിലയിലേക്ക് നീങ്ങവെ 81-ാം മിനിട്ടില്‍ യൂസഫ് എന്‍നെസൈരി മൊറോക്കൊയെ മുന്നിലെത്തിച്ചു. മൊറോക്കൊ വിജയം ഉറപ്പിച്ച് നില്‍ക്കവെയാണ് ഇയാഗോ അസ്പാസ് സ്‌പെയിന് സമനില സമ്മാനിച്ചത്. 91-ാം മിനിട്ടില്‍ മൊറോക്കൊയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്ത ഷോട്ട് വലയില്‍ കുരുങ്ങി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ ഒരു പോയിന്റോടെ ഗ്രൂപ്പില്‍ അവസാനസ്ഥാനക്കാരായി മൊറോക്കൊ വിടപറഞ്ഞു. അഞ്ച് പോയിന്റാണെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ സ്‌പെയിന്‍ ഗ്രൂപ്പ് ചാമ്ബ്യന്‍മാരുമായി.