• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

യുവതിയോട് മോശമായി പെരുമാറിയ ഡെലിവറി ബോയിയെ യൂബര്‍ ഈറ്റ്‌സ് പുറത്താക്കി

കൊച്ചി: തിരക്കേറിയ ജീവിതത്തിനിടെ കുക്കിങ്ങിനൊക്കെ എവിടെ സമയം കിട്ടാന്‍? വിശന്നാല്‍ പഴയ പോലെ ഹോട്ടലുകളില്‍ നേരിട്ട് വിളിച്ച്‌ പറയണമെന്നില്ല. ഊബര്‍ ഈറ്റ്‌സ് പോലെയുള്ള സംവിധാനങ്ങളുണ്ട്. ഏതുനേരത്തും ആശ്രയിക്കാം. എന്നാല്‍, ഡെലിവറി ബോയ്‌സ് പലതരക്കാരാണ്. അവരെ കണ്ണടച്ചങ്ങ് വിശ്വസിക്കേണ്ട എന്നാണ് ചിലരുടെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. കൊച്ചി സ്വദേശി ഐടി പ്രൊഫഷണലായ പ്രിയ എന്ന യുവതി അത്യാവശ്യത്തിന് ഫുഡ് ഓഡര്‍ ചെയ്തപ്പോഴാണ് ദുരനുഭവമുണ്ടായത്. ഡെലിവറി ബോയിയോട് ഫുഡിന്റെ ടോട്ടല്‍ റേറ്റ് ചോദിച്ചപ്പോള്‍, ഫോണ്‍ എടുത്ത് കാണിച്ചത് തുണ്ട് വീഡിയോ പോസ് ചെയ്ത ഫോട്ടോ.പയ്യന്‍സിന്റെ പെരുമാറ്റത്തിലും നോട്ടത്തിലും പന്തികേട് തോന്നിയ പ്രിയ ഒരുവിധത്തിലാണ് ആളെ പറഞ്ഞുവിട്ടത്. ഏതായാലും, ഊബര്‍ ഈറ്റ്‌സില്‍ പരാതി പറഞ്ഞപ്പോള്‍ ഡെലിവെറി ബോയിയെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിപ്പ് കിട്ടി. അതാണ് പ്രിയയ്ക്ക ഒരുആശ്വാസം.

ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്:

ഇന്ന്( 2/11/2018) ഒരു 3.45pm ന് Ubereats ഇല്‍ ഫുഡ് ഓഡര്‍ ചെയ്തപ്പോള്‍ ഡെലിവറി ചെയ്യാന്‍ വന്നവനോട് എത്രയായി ടോട്ടല്‍ റേറ്റ് എന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ എടുത്ത് കാണിക്കുന്നത് ഒരു തുണ്ട് വീഡിയോ പോസ് ചെയ്ത ഫോട്ടോ, പെട്ടെന്ന് എന്ത് പ്രതികരിക്കണമെന്നറിയാതെ നിന്ന് പോയി ഞാന്‍. പാതി ഡോര്‍ തുറന്ന് ഫ്‌ളാറ്റിനുള്ളില്‍ നിന്നിരുന്ന ഞാന്‍ ഡോര്‍ ക്ലോസ് ചെയ്ത് പുറത്തേക്കിറങ്ങി നിന്നു. പെട്ടെന്ന് തന്നെ അവനത് മാറ്റി ubereats app എടുത്ത് എമൗണ്ട് കാണിച്ചു. എന്റെ കയ്യില്‍ 500 രൂപയേ ഉണ്ടായിരുന്നുള്ളൂ ചേഞ്ച് ഇല്ല, അവന്റെ കയ്യിലും ബാക്കി തരാന്‍ ഇല്ല, googlepay ഉപയോഗിച്ച്‌ പേര്‍ ചെയ്യാന്‍ ശ്രമിച്ച്‌ നോക്കി സെര്‍വര്‍ ഡൗണ്‍. അപ്പോഴൊക്കെയുമുള്ള അവന്റെ നോട്ടത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും ആദ്യം കാണിച്ചത് അബദ്ധം പറ്റിയതല്ലെന്ന് എനിക്ക് ബോധ്യമായിരുന്നു. അപ്പോഴേക്കും അവന്‍ അല്പം കഴിഞ്ഞ് ചെയ്താല്‍മതി ഞാന്‍ വെയിറ്റ് ചെയ്യാം, ബിസി അല്ലല്ലോ എന്ന് പറഞ്ഞ് എന്റൊപ്പം ഫ്‌ളാറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. പുറത്ത് വെയിറ്റ് ചെയ്താല്‍ മതിയെന്നും പറഞ്ഞ് ഞാന്‍ ഡോര്‍ പെട്ടെന്നടച്ചു. ഫ്‌ളാറ്റില്‍ ആണെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക്. അവനൊരു ആജാനുഭാഹു പയ്യന്‍. എന്ത് ചെയ്യണമെന്നറിയാതെ എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.

അപ്പോഴേക്കും അവന്‍ വീണ്ടും തുരുതുരാ ബെല്‍ അടിച്ചുകൊണ്ടിരുന്നു. രണ്ടും കല്പിച്ച്‌ ഡ്രെസ്സ് മാറി ഞാന്‍ ഡോര്‍ തുറന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഡോര്‍ ലോക്ക് ചെയ്തു. പുറത്തെവിടെയെങ്കിലും പോയി ചേഞ്ച് ആക്കാം എന്ന് പറഞ്ഞ് ഇറങ്ങി. ലിഫ്റ്റിനടുത്തെത്തിയപ്പോള്‍ ലിഫ്റ്റ് കയറാന്‍ പേടി :( . ലിഫ്റ്റ് തുറന്നപ്പോഴേക്കും എന്തോ ഭാഗ്യത്തിന് അതിനകത്തൊരാള്‍ ഉണ്ടായിരുന്നു. അയാളുടെ കയ്യില്‍ നിന്നും ചേഞ്ച് ചോദിച്ച്‌ വാങ്ങി കൊടുത്തുവിട്ടു. ഒരു സോറി പോലും പറയാതെ, യാതൊരു ജാള്യതയുമില്ലാതെ അവന്‍ ഇറങ്ങിപ്പോയി. അന്നേരത്തെ പേടിയിലും അങ്കലാപ്പിലും എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. Ubereats കമ്ബ്‌ലേന്റ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അയാളുടെ പേര് മാത്രമല്ലാതെ മറ്റ് വിവരങ്ങള്‍ കാണാന്‍ കഴിയുന്നില്ല.അവനെ സസ്‌പെന്റ് ചെയ്തതായിട്ട് മെയില്‍ വന്നിട്ടുണ്ട്. അതിന്റെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Top