• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

2019 ലെ അതിസമ്പന്നരുടെ പട്ടിക പുറത്ത്‌; ഇന്ത്യയില്‍ നിന്ന്‌ മുകേഷ്‌ അംബാനിയും

ഫോബ്‌സ്‌ മാഗസിന്‍ പുറത്ത്‌ വിട്ട 2019 ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ്‌ ബെസോസാണ്‌ ഒന്നാമത്‌, ഇന്ത്യയില്‍നിന്നും മുകേഷ്‌ അംബാനിയുമുണ്ട്‌ പതിമൂന്നാം സ്ഥാനത്ത്‌.

അതിസമ്പന്നരുടെ 33 ാമത്‌ പട്ടികയാണ്‌ ഫോബ്‌സ്‌ മാഗസിന്‍ പുറത്തുവിട്ടിരിക്കുന്നത്‌. ഒന്നാം സ്ഥാനത്തുള്ള ജെഫ്‌ ബെസോസിന്റെ ആസ്‌തി 131 ബില്ല്യണ്‍ ഡോളറാണ്‌ .പട്ടികയില്‍ രണ്ടാം സ്ഥാനത്ത്‌ മൈക്രോസോഫ്‌റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും മൂന്നാമത്‌ വാറണ്‍ ബഫെറ്റുമാണ്‌. ഈ വര്‍ഷം 6.5 മില്ല്യണ്‍ ഡോളറിന്റെ അധിക വരുമാനം നേടിയതോടെ ബില്‍ഗേറ്റസിന്റെ ആസ്‌തി 96.5 ബില്ല്യണ്‍ ഡോളറായി.

ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ടെലിവിഷന്‍ താരം കെയ്‌ലി ജെന്നറാണ്‌ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്ന. 21 വയസ്സു മാത്രമാണ്‌ കെയ്‌ലിയുടെ പ്രായം. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ റിലയന്‍സ്‌ ഉടമ മുകേഷ്‌ അംബാനി ലോക സമ്പന്നരുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്‌. 2018ല്‍ അംബാനിക്ക്‌ 40.1 ബില്യണ്‍ ഡോളര്‍ ആയിരുന്നു ആസ്‌തി. ഈ വര്‍ഷം അത്‌ 50 ബില്യണ്‍ ഡോളര്‍ ആയി. അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ 51 ാം സ്ഥാനത്തുണ്ട്‌ . ഫോബ്‌സ്‌ പട്ടികയില്‍ ഇന്ത്യക്കാരായ 106 പേരാണുള്ളത്‌.

Top