• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമാ നോമിനേഷനുള്ള അവസാന തീയതി മെയ് 12

ഫോമയുടെ 2018-20 ലേയ്ക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഏപ്രില്‍ 17 ശനിയാഴ്ച ഇലക്ഷന്‍ കമ്മീഷ്‌ണേഴ്‌സ് ന്യൂജേഴ്‌സിയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഫോമയുടെ എല്ലാ അംഗ സംഘടനകള്‍ക്കും ഈമെയിലിലൂടെ ഇലക്ഷന്‍ സംബന്ധമായ വിവരങ്ങള്‍ അറിയിച്ചു.

ചിക്കാഗോയിലെ റിനൈസന്‍സ് കണ്‍വന്‍ഷന്‍ സെന്റില്‍ നടക്കുന്ന ഫോമയുടെ ഇന്റര്‍നാഷ്ണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചാണ് ഫോമയുടെ 2018-20 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഫോമാ ഇലക്ഷന്‍ സുതാര്യവും സത്യസന്ധമായും മികവുറ്റ രീതിയില്‍ നടത്തുവാനും ഫോമാ സംഘടനാ നേതാക്കളുടെയും അംഗസംഘടനകളുടെയും പരിപൂര്‍ണ്ണമായ സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഫോമാ ഇലക്ഷന്‍ സംബന്ധമായ വിവരങ്ങള്‍

1. ഫോമയുടെ 2018-20 ലേക്കുള്ള നോമിനേഷന്‍ നല്‍കേണ്ട അവസാന തീയതി മെയ് 12 2018. നോമിനേഷന്‍ പിന്‍വലിക്കുവാനുള്ള അവസാന തീയതി മെയ് 22, 2018. .നോമിനേഷനുകള്‍ ഫോമ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റ് ഔട്ട് എടുക്കുകയോ, ഫോമാ ഇലക്ഷന്‍ 2018 @ gmail ലൂടെ ആവശ്യപ്പെട്ടാല്‍ അയച്ചു നല്‍കുകയോ ചെയ്യുന്നതായിരിക്കും. .നോമിനേഷന്‍ ഫോമില്‍ അംഗസംഘടനകളുടെ പ്രസിഡന്റും സെക്രട്ടറിയും ഒപ്പുവയ്ക്കണം. -നോമിനേഷന്‍ ഫോമും ചെക്കും ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന് താഴെ പറയുന്ന അഡ്രസ്സില്‍ അയക്കും. അനിയന്‍ ജോര്‍ജ്, 139 E.Grant Ave Roselle Park, NJ 07204.

2. ഫോമാ ഇല്കഷനിലേയ്ക്കുള്ള ഡെലിഗേറ്റ് ലിസ്റ്റുകള്‍ അയക്കേണ്ടത് സംഘടനയുടെ ജനറല്‍ സെക്രട്ടറിയ്ക്കാണ്.

3. ഫോമാ ഇലക്ഷന്‍ ഡെലിഗേറ്റ്‌സ് മീറ്റിംഗ്(General Council)ഉം meet the Candidates Programm ഉം ജൂണ്‍ 21, വ്യാഴാഴ്ച 9 PMനായിരിക്കും.

4. ഫോമാ ഇലക്ഷന്‍ ജൂണ്‍ 22 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും.

5. വോട്ടെണ്ണല്‍ ജൂണ്‍ 22, 12 മണിയ്ക്ക് ആരംഭിക്കുകയും, ഔദ്യോഗിക ഫല പ്രഖ്യാപനം ജൂണ്‍ 23 ശനിയാഴ്ച ബാങ്ക്വറ്റ് മീറ്റിംഗില്‍ നടത്തുന്നതായിരിക്കും.

6. യൂത്ത് നോമിനേഷന്‍ നല്‍കേണ്ടവരുടെ പ്രായപരിധി 18 ഉം 30 ഉം ഇടയിലായിരിക്കും.

7.ഏത് റീജിയനില്‍ നിന്നാണ് ഡെലിഗേറ്റുകള്‍ വരുന്നത്, അവര്‍ക്ക് അവരുടെ റീജിയണിലെ വൈസ് പ്രസിഡന്റിനെയും രണ്ട് നാഷ്ണല്‍ കമ്മിറ്റി മെമ്പേഴ്‌സിനെയും തിരഞ്ഞെടുക്കുവാന്‍ വോട്ട് ചെയ്യാം.(ഇലക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം).

8. നാഷ്ണല്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുവാന്‍ അംഗ സംഘടനകളുടെ പ്രസിഡന്റും പാസ്റ്റ് പ്രസിഡന്റും(അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍) നാഷ്ണല്‍ കമ്മറ്റി അംഗങ്ങള്‍ക്ക് മാത്രമേ വോട്ടവകാശമുണ്ടായിരിക്കുകയുള്ളൂ.

9. വോട്ട് ചെയ്യുന്ന ഡെലിഗേറ്റുകള്‍ വാലിഡ് ഫോട്ടോ ഐഡി(ഡ്രൈവേഴ്‌സ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് or സ്‌റ്റേറ്റ് ഐഡി) കൊണ്ടുവരേണ്ടതാണ്. ഫോമാ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥികളും സംഘടനാ ഭരവാഹികളും പാലിക്കേണ്ട പെരുമാറ്റ ചട്ടം.

1.ഫോമയുടെ ലോഗോ, ഫോമാ ഇമെയിലുകളോ സ്ഥാനാര്‍ത്ഥികളുടെ പരസ്യത്തിനായി ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. 2.ഫോമയുടെ ഔദ്യോഗിക ഭാരവാഹികള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്കായി പരസ്യമായി പ്രവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

3. ഒന്നില്‍ കൂടുതല്‍ ഡെലിഗേറ്റുകള്‍ ഒരുമിച്ച് വോട്ടു ചെയ്യുകയോ, വോട്ടുകള്‍ പരസ്പരം കാണിക്കുകയോ ചെയ്യുവാന്‍ പാടില്ല.

4. ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ സ്വാധീനങ്ങളിലൂടെ സ്ഥാനാര്‍ത്ഥികള്‍ ഡെലിഗേറ്റുകളെ സ്വാധീനിക്കരുത്.

5. സ്ഥാനാര്‍ത്ഥികള്‍ പണം, മദ്യം, അല്ലെങ്കില്‍ മറ്റ് സൗകര്യങ്ങള്‍ നല്‍കി വോട്ടേഴ്‌സിനെ സ്വാധീനിക്കരുത്.

6. ഇല്കഷന്‍ ഡേയില്‍ സ്ഥാനാര്‍ത്ഥികളോ അവരുടെ പ്രവര്‍ത്തകരോ വോട്ടിംഗ് സെന്ററില്‍ നിന്നും 10- അല്ലെങ്കില്‍ അതില്‍ കൂടുതലോ അകലത്തില്‍ കാമ്പയിന്‍ നടത്താന്‍ ശ്രദ്ധിക്കുക.

7. എതിര്‍ സ്ഥാനാര്‍്തഥികളില്‍ വ്യക്തിപരമായ പരമാര്‍ശങ്ങളോ, മറ്റ് അവഹേളനപരമായ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.

8. ഫോമാ ഇലക്ഷനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും, എന്തെങ്കിലും എതിരോ വ്യത്യസ്തമായ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ കമ്മീഷ്‌നേഴ്‌സിനെ അറിയിക്കുക. ഒരിക്കല്‍ കൂടി ഫോമ ഇല്കഷന്‍ സുഗകരമായ രീതിയില്‍ നടത്തുവാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

നന്ദിപൂര്‍വ്വം, അനിയന്‍ ജോര്‍ജ്(908) 337 1289, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്(847) 561 8402 -(917) 439 0563

 

Top