• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഒടുവില്‍ നമ്ബി നാരായണന് നീതി ലഭിച്ചപ്പോള്‍ മനോരമ എഴുതി 'പോരാട്ടം ജയിച്ച്‌ നമ്ബി നാരായണന്‍' എന്ന്!

കൊച്ചി: ഇന്നലെ മലയാള മാധ്യമ രംഗത്തിന് തിരിച്ചറിവ് പകരുന്ന വിധികൂടിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. കെ കരുണാകരന്‍ എന്ന അതികായനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും പിടിച്ചിറക്കിയ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പൊലീസും മാധ്യമങ്ങളും സമൂഹവും പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്ത നമ്ബി നാരായണന്‍ എന്ന ശാസ്ത്രജ്ഞന് നീതി ലഭിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച ഗുരുതരമായി പിഴവിന് 50 ലക്ഷം രൂപയാണ് സുപ്രീംകോടതി പിഴശിക്ഷയായി വിധിച്ചത്. സംസ്ഥാന സര്‍ക്കാറാണ് ഈ തുക നല്‍കേണ്ടതും.

നമ്ബി നാരായണന് നീതി ലഭിച്ചതോടെ സൈബര്‍ ലോകത്ത് ഇന്നലെ മുതല്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. മലയാള മനോരമ അടക്കമുള്ള മുത്തശ്ശിപത്രങ്ങളുടെ സൃഷ്ടിയാണ് ചാരക്കേസ് എന്നും ഇതിന് കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാര്‍ക്കും വേണ്ടി ഏറ്റവും അധികം കഥകള്‍ എഴുതിയത് മലയാള മനോരമയാണെന്ന കാര്യവും എല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ട് തന്നെ മനോരമ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്തുവെന്ന പരിശോധനയിലായിരുന്നു സൈബര്‍ ലോകം.

മുന്‍കാലങ്ങളില്‍ പത്രം അന്വേഷണം നടത്തി കണ്ടുപിടിച്ച കാര്യങ്ങളെല്ലാം തള്ളിപ്പറഞ്ഞ് നമ്ബി നാരായണന് നീതി ലഭിച്ചു എന്ന വിധത്തില്‍ തന്നെയാണ് മനോരമ ഈ വിഷയം കൈകാര്യം ചെയ്തത്. 'പോരാട്ടം ജയിച്ച്‌ നമ്ബി നാരായണന്‍' എന്ന തലക്കെട്ടില്‍ ലീഡ് വാര്‍ത്തയായി തന്നെയാണ് മലയാള മനോരമ ഈ വിഷയം കൈകാര്യം ചെയ്തത്. അതുകൊണ്ട് മുമ്ബ് മനോരമ പത്രം ഈ വിഷയത്തെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന കാര്യം പരിശോധിക്കുന്ന തിരക്കിലായിരുന്നു സൈബര്‍ ലോകം.

അഭിസാരികകളായി മുദ്രകുത്തി മുഴുനീള ചിത്രങ്ങളുമായി പരമ്ബരകളെഴുതി മാലി വനിതകളെ അന്താരാഷ്ട്ര ചാരവനിതകളായി ചിത്രീകരിച്ചതില്‍ മുഖ്യപങ്ക് മനോരമയ്ക്കായിരുന്നു. തനിനിറം പ്രസിദ്ധീകരിച്ചു തുടങ്ങിയ വാര്‍ത്തകള്‍ പിന്നാലെ മറ്റ് പത്രങ്ങളെല്ലാം ഏറ്റുപിടിക്കുകയായിരുന്നു. തിരുവനന്തപുരം ലേഖകനായിരുന്ന ജോണ്‍ മുണ്ടക്കയമാണ് മാലി ദീപിലെത്തി മറിയം റഷീദയേയും ഫൗസിയ ഹസനേയും കുറിച്ചും അപസര്‍പ്പ കഥകള്‍ തുടര്‍ച്ചയായി എഴുതിയത്. ഇന്ത്യന്‍ ശാസ്ത്ര രഹസ്യം ചോര്‍ത്താനെത്തിയ ചാര സുന്ദരികളായി ഇവരെ അവതരിപ്പിച്ചു.

കിടപ്പറയിലെ ട്യൂണ മത്സ്യം എന്നായിരുന്നു ലേഖകന്‍ ഇവരെ വിശേഷിപ്പിച്ചത്. മറിയം റഷീദയുടെ ആകാരവടിവും സൗന്ദര്യവും വരെ വിവരിച്ച്‌ വായനക്കാരെ വീഴ്‌ത്തിയ മലയാള മനോരമയായിരുന്നു ചാരക്കേസില്‍ ഏറ്റവും കൂടുതല്‍ മാലി വനിതകളെ ക്രൂശിച്ചത്. പൊലീസ് ഭാഷ്യങ്ങള്‍ക്കൊപ്പം മനോരമ ലേഖകന്റെ സാലക്കഥകളും ചാരക്കേസിനെ ആളികത്തിക്കത്തിച്ചു.

അന്ന് മനോരമ എഴുതിയ പത്രക്കട്ടിംഗുകളാണ് ഇന്ന് സൈബര്‍ ലോകത്ത് പാറി നടക്കുന്നത്. മുമ്ബ് മറുനാടന്‍ മലയാളി ഈ വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അന്വേഷണ പരമ്ബരയിലെ വിവരങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് അതിവേഗം പ്രചരിക്കുന്നത്. അന്ന് മനോരമയില്‍ വന്ന വാര്‍ത്താപരമ്ബരകളുടെ തലക്കെട്ടുകകള്‍ ഇങ്ങനെയായിരുന്നു: മാലി തെരുവിലെ കാമുകിമാര്‍. 'മറിയം തുറന്നു വിട്ട ഭൂതങ്ങള്‍' ' പണത്തില്‍ പെണ്ണുങ്ങള്‍ വീണു' ' മതാഹരി സര്‍പ്പ സുന്ദരി മലബാര്‍ ബന്ധം' മാലിക്കാരിയുടെ ബാഗിലെ രഹസ്യ രേഖകള്‍..

അന്ന പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടാനായി മനോരമയും മാതൃഭൂമിയും പരസ്പ്പരം മത്സരിച്ചു പരമ്ബര ആരംഭിക്കുകയാിയരുന്നു. ദീപികയും ദേശാഭിമാനിയും മംഗളവും ചാരക്കഥകള്‍ ദിവസങ്ങള്‍ നീണ്ട പരമ്ബരയാക്കിയിരുന്നു. മറിയം റഷീദയ്‌ക്കൊപ്പം ഫൗസിയയും കഥാപാത്രമായി എല്ലാ പത്രങ്ങളിലും മാലി വനിതകളുടെ കഥകള്‍ക്ക് പ്രാമുഖ്യമാണ് അന്ന് മാധ്യമങ്ങള്‍ നല്‍കിയത്. രാജ്യത്തിന്റെ പ്രതിരോധ രഹസ്യം ചോര്‍ത്തിയ ചാര വാര്‍ത്തയില്‍ നിന്ന് മാലി സുന്ദരികളുടെ കിടപ്പറ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയായി പല പരമ്ബരകളും മാറി.

1994 ഡിസംബര്‍ 14ലെ മനോരമയില്‍ വന്ന തലക്കെട്ട് ഇങ്ങനെയാിയിരുന്നു. ' എട്ടാമന്‍ അമ്ബോ ഭയങ്കരന്‍, ' ഒര്‍മാനിയ' ! ' മറിയം റഷീദയുടെ ഉമ്മയെയും ബന്ധുക്കളെയും നേരില്‍ കണ്ട് ആ പത്രത്തിന്റെ തിരുവനന്തപുരം ലേഖകന്‍ മാലിയില്‍ നിന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും പിന്നാലെ വന്നു. മറിയം റഷീദയുടെ വിവാഹ കഥകളും ദാമ്ബത്യത്തെ കുറിച്ചുമൊക്കെ അന്ന വാര്‍ത്തകള്‍ വന്നു. അന്ന് മനോരമ ഇട്ട തലക്കെട്ടുകളൊക്കെ പിന്നീട് മലയാള മാധ്യമ ചരിത്രത്തില്‍ നാണക്കേടിന്റെ തലക്കെട്ടുകളായി മാറുകയായിന്നു.

 

Top