കൊല്ലം: മൂന്നു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ വില്‍പ്പനയ്ക്കു കൊല്ലം ജില്ലയില്‍ നിരോധനമേര്‍പ്പെടുത്തി. വെണ്മ വെളിച്ചെണ്ണ, നന്മ വെളിച്ചെണ്ണ, കേരമാതാ വെളിച്ചെണ്ണ എന്നീ ബ്രാന്ഡുകള്ക്കാണു ജില്ലയില്‍ വില്‍പ്പന നിരോധനം ഏര്‍പ്പെടുത്തിയത്.
ഈ മൂന്നു ബ്രാന്‍ഡ് വെളിച്ചെണ്ണയിലും മായം കലര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഈ ബ്രാന്‍ഡുകളുടെ വില്‍പ്പന നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.