• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നാല് സഹോദരങ്ങള്‍ക്കും ഹൈസ്കൂള്‍ വാലിഡിക്‌ടോറിയന്‍ എന്ന അപൂര്‍വ്വ നേട്ടം.

മില്‍വാക്കി (വിസ്‌കോണ്‍സില്‍): 1992 ല്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദര്‍ശന്‍ പാം ഗ്രവാള്‍ ദമ്പതിമാര്‍ക്ക് ഇവിടെ ജനിച്ച നാല് മക്കളും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഒരേ സ്ക്കൂളില്‍ നിന്ന്. മാത്രമല്ല മില്‍വാക്കി റിവര്‍സൈഡ് യൂണിവേഴ്‌സിറ്റി ഹൈസ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ നാല് പേരും ‘വലിഡിക്ടോറിയന്‍’ എന്ന അപൂര്‍വ്വ നേട്ടം കൈവരിക്കുകയും ചെയ്തു.

(2018) ഈ വര്‍ഷം ഹൈസ്ക്കൂള്‍ വലിഡിക്ടോറിയനായ് ഇളയ മകന്‍ സിര്‍താജാണ്. 2017 ല്‍ മകന്‍ ഗുര്‍തേജും, 2014 ല്‍ മകള്‍ രാജും 2011 ല്‍ മൂത്തമകള്‍ റൂപിയും വലിഡിക്ടോയിറന്‍ പദവി കരസ്ഥമാക്കി.പഠനത്തിലുടനീളം നാല് പേര്‍ക്കും ഒരിക്കല്‍ പോലും B യോ, C യോ റിപ്പോര്‍ട്ട് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ലന്നതും അപൂര്‍വ്വ നേട്ടം തന്നെയാണ്.മക്കളെ പോലെ തന്നെ പഠന കാലഘട്ടത്തില്‍ സമര്‍ത്ഥരായിരുന്ന മാതാപിതാക്കളുടെ പ്രോത്സാഹനമാണ് തങ്ങളുടെ നേട്ടങ്ങളുടെ രഹസ്യമെന്ന് നാല് മക്കളും ഒരേ പോലെ സാക്ഷ്യപ്പെടുത്തുന്നു.

പഠനത്തില്‍ മാത്രമല്ല കായിക രംഗത്തും കഴിവ് തെളിയിച്ച നാല് പേരും സ്കൂളിന്റെ അഭിമാനമാണ്. മില്‍വാക്കി പബ്ലിക്ക് സ്കൂള്‍ മീഡിയ മാനേജര്‍ ആന്റി നെല്‍സണ്‍ പറഞ്ഞു

പി.പി. ചെറിയാന്‍.

Top