ഇന്ന് പുറത്തു വന്ന ഫിഫാ റാങ്കിംഗില്‍ ബെല്‍ജിയം ഒന്നാമത്. യുവേഫ നാഷണ്‍സ് ലീഗിലും സൗഹൃദ മത്സരത്തിലും നടത്തിയ പ്രകടനമാണ് ബെല്‍ജിയത്തെ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിനെ മറികടന്ന് ഒന്നാമത് എത്താന്‍ സഹായിച്ചത്. രണ്ട് ടീമുകള്‍ക്കും 1729 പോയന്റാണ് പുതിയ റാങ്കിംഗില്‍ ഉള്ളത്. എങ്കിലും ദശാംശങ്ങളുടെ മികവില്‍ ബെല്‍ജിയം ഒന്നാമത് നില്‍ക്കും.
റാങ്കിംഗില്‍ ആദ്യ പത്തില്‍ വേറെ കാര്യമായ മാറ്റങ്ങള്‍ ഇല്ല. ഡെന്മാര്‍ക്ക് ഒരു സ്ഥാനം പിറകോട്ട് പോയതും സ്പെയിന്‍ ഒരു സ്ഥാനം മുന്നീട്ട് വന്നതുമാണ് ആദ്യ പത്തികെ വേറൊരു മാറ്റം. ബ്രസീല്‍ മൂന്നാമതും ക്രൊയേഷ്യ നാലാമതും തുടരും. ഉറുഗ്വേ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്റ്, സ്പെയിന്‍, ഡെന്മാര്‍ക്ക് എന്നിവരാകും ആദ്യ പത്തില്‍ ഉള്ള ബാക്കി ടീമുകള്‍.
സാഫ് കപ്പില്‍ ഏറ്റ പരാജയം ഇന്ത്യയെ ഒരു സ്ഥാനം പിറകിലേക്ക് ആക്കി. ഇപ്പോള്‍ 97ല്‍ ആണ് ഇന്ത്യ.