റഷ്യ: 2018 ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ക്രൊയേഷ്യ നേരിടും. ഇംഗ്ലണ്ടിനെതിരായി നടന്ന രണ്ടാം സെമി ഫൈനലില്‍ അട്ടിമറി വിജയത്തോടെയാണ് ക്രൊയേഷ്യ ഫൈനലിലേക്ക് ചാടി കടന്നത്. മത്സരത്തില്‍ മേല്‍ക്കൈ നേടിയിരുന്ന ഇംഗ്ലണ്ടിനെതിരെ എക്സ്ട്രാ ടൈമില്‍ ഗോളടിച്ചാണ് ക്രൊയേഷ്യ ജയം സ്വന്തമാക്കിയത്.
ആരാധകര്‍ ആവേശത്തോടെ ആര്‍പ്പ് വിളിച്ച് പിന്തുണച്ച ടീമുകളാണ് അര്‍ജന്റീന ബ്രസീല്‍ പോര്‍ച്ചുഗല്‍ എന്നാല്‍ സെമി ഫൈനല്‍ കാണാതെ മൂന്ന് ടീമുകളും പുറത്താകുകയായിരുന്നു. ഫ്രാന്‍സ് ലോകകപ്പിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എമ്ബാപ്പെ എന്ന ഫോര്‍വേഡര്‍ ഫ്രഞ്ച് മുന്നേറ്റ നിരയുടെ കരുത്താണ്. അതുകൊണ്ട് തന്നെ ഫൈനലില്‍ എംബാപ്പയെ എങ്ങനെ ക്രൊയേഷ്യന്‍ പ്രതിരോധ നിരയ്ക്ക് പിടിച്ച് നിര്‍ത്താനാകും എന്നതിനെ ആശ്രയിച്ചിരിക്കും ക്രൊയേഷ്യയുടെ ജയം. ജൂലൈ 15 ഞായറാഴ്ച്ച 8:30ന് ലുസ്‌നിക്കി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.