പാരിസ്: ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ െഎ.എസ് ഭീകരാക്രമണം. ഭീകരര്‍ ബന്ദികളാക്കിയ എട്ടുപേരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്്. മറ്റുള്ളവരെ മോചിപ്പിച്ചു. 30 വയസ്സുതോന്നിക്കുന്ന യുവാവാണ് ആക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ വെടിവെച്ചുകൊന്നു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഹെബ് നഗരത്തിലെ ‘സൂപ്പർ യു’ സൂപ്പർമാർക്കറ്റിൽ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെയുണ്ടായ വെടിവയ്പിലാണു രണ്ടു പേർ കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലേക്ക് എത്തുന്നതിനു മുൻപ് അക്രമി കാർക്കസണിൽ ഒരാളെ കൊലപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വാഹനം തട്ടിയെടുത്താണ് അക്രമി സൂപ്പർമാർക്കറ്റിലെത്തിയത്.
ഗ്രനേഡുകളും കത്തികളും തോക്കുകളുമായിട്ടായിരുന്നു അക്രമിയുടെ വരവ്. സൂപ്പർമാർക്കറ്റിലുണ്ടായിരുന്നവർ സംഭവത്തെത്തുടർന്ന് ചിതറിയോടി. ശേഷിച്ച എട്ടു പേരെയാണ് അക്രമി ബന്ദികളാക്കിയത്. ഇതിനിടെ, 2015ലെ പാരിസ് ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്‍ സലാഹ് അബ്ദസ്‌ലാമിനെ വിട്ടയയ്ക്കണമെന്നു പ്രതി ആവശ്യപ്പെട്ടതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നു മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അക്രമിയെ കൊലപ്പെടുത്താനായത്.
നഗരത്തില്‍ നാല് പോലീസുകാരെ ഒരാള്‍ വെടിവച്ച സംഭവം വെള്ളിയാഴ്ച ഉണ്ടായി. പ്രഭാതസവാരിക്ക് പോയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പോലീസുകാരിലൊരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നടന്ന രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സൂപ്പര്‍മാര്‍ക്കറ്റ് ആക്രമണം ഭീകരാക്രമണം എന്ന് വിലയിരുത്തുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്ഡ് ഫിലിപ്പെ പ്രതികരിച്ചു.