• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ലോകകപ്പ്: ഓസ്‌ട്രേലിയയ്‌ക്കെതിരേ ഫ്രാന്‍സിന് വിജയം

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ മൂന്നാം ദിനത്തില്‍ മുന്‍ ചാമ്ബ്യന്മാരായ ഫ്രാന്‍സ്, ഓസ്‌ട്രേലിയയെ തകര്‍ത്തു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം.

ആന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്‌ബെ എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. ലോകകപ്പില്‍ ഏറെ പ്രതീക്ഷകളൊന്നുമില്ലാതെ ഇറങ്ങുന്ന ഓസ്‌ട്രേലിയയ ഫ്രാന്‍സിന് മുന്നില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എങ്കിലും അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറാര്‍ഡ്, സാമുവല്‍ ഉംറ്റിറ്റി എന്നിവരടങ്ങിയ ശക്തമായ ഫ്രഞ്ച് പടയ്ക്ക് മുന്നില്‍ വിജയിക്കാനായില്ലെന്ന് മാത്രം.

 

Top