• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സംസ്ഥാനത്ത് വീണ്ടും ജോലി വാഗ്ദാന തട്ടിപ്പ് ; പ്രതി പിടിയില്‍

തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തിരുവല്ല ചക്കുളത്തുകാവ് സ്വദേശി ജയകൃഷ്ണനാണ് പിടിയിലായത്. ഐഎസ്‌ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് മുപ്പതോളംപേരില്‍ നിന്നാണ് ജയകൃഷ്ണന്‍ പണം തട്ടിയെടുത്തത്. ഘടുക്കളായി 45,000 രൂപ തട്ടിയെടുത്തെന്ന മാവേലിക്കര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതി ലഭിച്ചതുമുതല്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ട് പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇത് അന്വേഷിച്ച്‌ ജയകൃഷ്ണന്‍ ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്ക് മാനേജര്‍ പോലീസിനെ വിളിച്ചുവരുത്തി തുടര്‍ന്നായിരുന്നു അറസ്റ്റ്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിരവധി ആളുകളില്‍ നിന്ന് ഇത്തരത്തില്‍ സ്വത്ത് തട്ടിയെടുത്തതായി ജയകൃഷ്‌ണന്‍ മൊഴി നല്‍കി.തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍‍ഡ് ചെയ്തു.

Top