ന്യൂഡല്‍ഹി > മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് അടുത്തിടെ പിടിയിലായ പരശുറാം വാഗ്മറെ എന്നയാള്‍ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം. ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്കു തന്നെയാണ് ഗൗരിയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും പ്രത്യേക അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അറസ്റ്റിലായ ആറുപേരിലെ അവസാനത്തെയാളാണ് പരശുറാം. ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ പരശുറാമാണ് ഗൗരി ലങ്കേഷിനു നേരെ വെടിവെച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.