മൂന്നാം പാദത്തില്‍ 6.9 ശതമാനം വളര്‍ച്ചാനിരക്കാണ് സാമ്പത്തിക വിദഗ്‌ധര്‍ പ്രവചിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) 6.6 ശതമാനത്തിലേക്ക് താഴ്‌ന്നു. 2018 ഒക്ടോബര്‍�ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരമാണ് ഇത്. 2017 സെപ്‌റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കാണ് ഇത്.
രണ്ടാം പാദമായ ജൂലൈ� സെപ്‌റ്റംബര്‍ മാസങ്ങളില്‍ 7.1 ശതമാനവും ഒന്നാം പാദത്തില്‍ 8.0 ശതമാനവുമായിരുന്നു ജിഡിപി.
ജിഡിപിയിലെ ഇടിവു കാരണം പലിശ നിരക്കുകള്‍ വെട്ടിക്കുറയ്‌ക്കാന്‍ ഏപ്രിലിലെ നയ അവലോകനത്തില്‍ ആര്‍ബിഐ നിര്‍ബന്ധിതമായേക്കുമെന്ന് സൂചനയുണ്ട്.
കാര്‍ഷിക മേഖലയിലെ തിരിച്ചടി ഈ വര്‍ഷത്തെ ജിഡിപി നിരക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം ജിഡിപി നിരക്കാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.