ന്യൂഡല്‍ഹി > രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക‌് 2018--19 സെപ‌്തംബര്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ 7.1 ശതമാനമായി ഇടിഞ്ഞു. ജൂണില്‍ അവസാനിച്ച പാദത്തില്‍ 8.2 ശതമാനമായിരുന്ന വളര്‍ച്ചയാണ‌് സെപ‌്തംബറില്‍ 7.1 ശതമാനമായത‌്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.3 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക‌്.
ഖനന-- ക്വാറി മേഖലയില്‍ വളര്‍ച്ച കഴിഞ്ഞ വര്‍ഷം സെപ‌്തംബര്‍ പാദത്തിലെ 6.9 ശതമാനത്തില്‍ നിന്നും 2.4 ശതമാനമായി. ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച 7.1 ല്‍ നിന്നും 7.4 ശതമാനമായി ഉയര്‍ന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 3.8 ശതമാനമാണ‌്. കെട്ടിടനിര്‍മ്മാണ മേഖല 7.8 ശതമാനം വളര്‍ച്ച സെപ‌്തംബറില്‍ കൈവരിച്ചു.
രണ്ടാം പാദമായ ജൂലൈസെപ്റ്റംബര്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) 7.1 ശതമാനത്തിലേക്കു താഴ്ന്നു. ഒന്നാം പാദമായ ഏപ്രില്‍-ജൂണില്‍ 8.2 ശതമാനമായിരുന്നു ജിഡിപി നിരക്ക്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 6.3 ശതമാനമായിരുന്നു ജിഡിപി നിരക്ക്. മാത്രമല്ല, ലോകത്തില്‍ അതിവേഗം വളരുന്ന സമ്ബദ്ഘടന എന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.