കോവിഡ് മഹാമാഹിക്കാലത്ത് വാക്‌സീന്‍ നയത്തില്‍ ഇന്ത്യ വേറിട്ടുനിന്നുവെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ദുരിത സമയത്ത് വാക്‌സീനുകള്‍ ഉത്‌പാദിപ്പിക്കാനും വിവിധരാജ്യങ്ങളിലേക്കു കയറ്റി അയയ്‌ക്കാനും ഇന്ത്യ വളരെ പ്രധാന പങ്കുവഹിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. .
ലോകത്തിനു മുഴുവനുമുള്ള വാക്‌സീനുകളുടെ ഉത്‌പാദന ഹബ് എന്നത് ഇന്ത്യയാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു. പുണെയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ടിനെയും അവര്‍ പ്രശംസിച്ചു. മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ബംഗ്ലദേശ്, നേപ്പാള്‍, മ്യാന്‍മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സീന്‍ നല്‍കി. തങ്ങളുടെ വാക്‌സിനേഷന്‍ നയത്തിലൂടെ ആഗോള ആരോഗ്യ പ്രതിസന്ധിയില്‍ ഇന്ത്യ നിര്‍ണായക റോളാണ് വഹിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയെ കോവിഡ് ബാധിച്ചു. എന്നാല്‍ വിപണി തുറന്നതോടെ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.