കൊച്ചി : നഷ്ടത്തില്‍നിന്നു കരകയറാന്‍ ജല ടൂറിസം പദ്ധതികളുമായി കെ.എസ്.ഇ.ബി. ഇതിനായി കേരള ഹൈഡല്‍ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന പേരിലുള്ള കമ്ബനി ആറു മാസത്തിനകം രൂപീകരിക്കും. പദ്ധതിയ്ക്കായി കണസള്‍ട്ടന്റിനെ ക്ഷണിച്ചുള്ള പരസ്യവും ബോര്‍ഡ് നല്‍കി. ഹൈഡല്‍ ടൂറിസം പദ്ധതികള്‍ കെ.എസ്.ഇ.ബി. നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കമ്ബനി രൂപീകരിച്ചിരുന്നില്ല.
അതിനുള്ള നീക്കം സജീവമാക്കുകയാണെന്ന് ബോര്‍ഡിന്റെ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസ് പറഞ്ഞു.
ഏക്കറുകണക്കിന് സ്ഥലം സ്വന്തമായുള്ള കെ.എസ്.ഇ.ബി. നേരിടുന്നപ്രധാനപ്രശ്നം അനധികൃത കൈയേറ്റങ്ങളാണ്. അതു നേരിടാനുള്ള പോംവഴി കൂടിയായിട്ടാണു ടൂറിസം പദ്ധതികളെ ബോര്‍ഡ് കാണുന്നത്.
പദ്ധതിയുടെ ഭാഗമായി ഇടുക്കി അണക്കെട്ടിന്റെ പടുകൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി സ്‌ക്രീനാക്കി ഏഷ്യയിലെ ഏറ്റവും വലിയ ലേസര്‍ ഷോ നടത്താനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. 600 ചതുരശ്രയടി ഉയരവും 500 അടി നീളവും സ്‌ക്രീനിനുണ്ടാകും.
അണക്കെട്ടിന്റെയും കെ.എസ്.ഇ.ബിയുടെയും വളര്‍ച്ചാണ് ഷോയുടെ ഇതിവൃത്തം. കൂടാതെ, ഇടുക്കി ആര്‍ച്ച് ഡാം, കുമ്ബള ഡാം, ചെങ്കുളം, പൊന്‍മുടി, കക്കയം, ആനയിറങ്കല്‍, ബാണാസുരസാഗര്‍ എന്നീ ഏഴു ഡാമുകളുടെ പരിസരത്ത് സാഹസിക ടൂറിസം, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവയും ഒരുക്കും. 6,000 അടി ഉയരത്തില്‍ സ്ഥിതിചെയ്ുന്ന കയുമ്ബള ഡാമിന്റെ കുളിരാര്‍ന്ന പരിസ്ഥിതി കാശ്മീരിനു സമാനമായതിനാല്‍ കാശ്മീരില്‍ മാത്രം പൂക്കുന്ന ടുളിപ് പൂക്കളുടെ ഉദ്യാനം ഇവിടെ സ്ഥാപിക്കാനും ടുളിപ് പൂക്കള്‍ വില്‍ക്കാനും പദ്ധതിയുണ്ട്.