ഇന്ത്യയില്‍ ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായി ആഗോള സര്‍വ്വേ റിപ്പോര്‍ട്ട്. ലോകത്തില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് തോംസണ്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവുമധികം തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലും സിറിയയിലും പോലും സ്ത്രീകള്‍ ഇന്ത്യയിലേതിനേക്കാള്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വലിയ തോതിലുള്ള അടിമപ്പണിയും ലൈംഗിക അക്രമങ്ങളും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍