ഗോകുലത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു കളിയുടെ തുടക്കം. പക്ഷേ ഐസ്വാളിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ തണുത്തുറഞ്ഞുപോയ ഗോകുലം എഫ്‌സി ഐ ലീഗില്‍ പുറത്തേക്ക്. സ്വന്തം തട്ടകത്തില്‍ ഐസ്വാളിനോട് തകര്‍ന്നടിഞ്ഞു (3-1). അവസാന 15 മിനിറ്റിലാണ് മൂന്നു ഗോള്‍ വഴങ്ങിയത്.
ഒമ്പതാം മിനിറ്റില്‍ ഇതിന് ഫലവും കണ്ടു. പ്രീതംസിങ്ങിനെ ഐസ്വാളിന്റെ ലാല്‍റാം ഫൗള്‍ചെയ്‌തു. ഗോകുലത്തിന് ഫ്രീകിക്ക്. കിക്കെടുത്ത മര്‍ക്കസ് ലെറിക്കിന്റെ ഷോട്ട് ഗോളിയെയും മറികടന്ന് ഗോള്‍വലയുടെ വലതുമൂലയിലേക്ക് കയറി. ഗോള്‍ വീണതോടെ ഐസ്വാള്‍ ഉണര്‍ന്നു. ഗനേഫൊയും മധ്യനിരക്കരന്‍ ഐസക്കും തമ്മിലുള്ള കൂട്ടുകെട്ട് ഗോകുലത്തിന്റെ ഗോള്‍ മുഖത്ത് ഇടയ്‌ക്കിടെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഐസ്വാളിന്റെ ഗോളെന്നുറച്ച മൂന്നു ഷോട്ടുകള്‍ ക്രോസ്‌ബാറില്‍ തട്ടിത്തെറിച്ചു.
ഒരു ഗോളില്‍ കടിച്ചുതൂങ്ങി ജയിക്കാമെന്നുള്ള ഗോകുലത്തിന്റെ ശ്രമത്തിന് 83�ാം മിനിറ്റില്‍ തിരിച്ചടി കിട്ടി. ബാക്ക് പാസ് നല്‍കി കളിക്കുന്നതിനിടയില്‍ പ്രതിരോധതാരങ്ങള്‍ക്ക് സംഭവിച്ച പിഴവില്‍നിന്നായിരുന്നു ഐസ്വാളിന്റെ മറുപടിഗോള്‍. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ ഗോകുലത്തിന്റെ ഗോള്‍കീപ്പര്‍ ഷിബിന്‍രാജ് നിലത്തുവീണു.
ഈ അവസരം മുതലാക്കി പോള്‍ റാഫന്‍സൗവ കളിച്ചു. സമനിലഗോള്‍ വീണ ആഘാതത്തില്‍നിന്ന് കരകയറുംമുമ്പേതന്നെ അണ്ടര്‍ 22 താരം ലാല്‍ക്ക ഐസ്വാളിന്റെ ഗോളെണ്ണംകൂട്ടി. പരിക്കുസമയത്ത് മൂന്നാംഗോള്‍. ഗനേഫൊ ആയിരുന്നു ഗോള്‍ നേടിയത്.