ന്യൂഡല്‍ഹി : പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനും കര്‍ണാടകയ്ക്കും സഹായവുമായി ഗൂഗിള്‍. ഇരു സംസ്ഥാനങ്ങളിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പദ്ധതികള്‍ക്കുമായി 7.01 കോടി രൂപയാണ് ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ സംഭാവന നല്‍കുക. Google.org and Googlers ചേര്‍ന്നാണ് സഹായധനം നല്‍കുകയെന്നും ഗൂഗിള്‍ ഏഷ്യ വൈസ് പ്രസിഡന്റ് രാജന്‍ ആനന്ദന്‍ വ്യക്തമാക്കി
@Googleorg and Google employees are contributing $1M, to support flood relief efforts in Kerala and Karnataka. #GoogleForIndia@RajanAnandan
പ്രളയത്തില്‍ മുങ്ങിയ കേരളത്തിനെ സഹായിക്കാന്‍ നിരവധി പുതിയ സംവിധാനങ്ങളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ മാപ്പ് പിന്നിംഗ് പോലുള്ള സംവിധാനങ്ങളും മറ്റും വലിയ തോതിലാണ് രക്ഷപ്രവര്‍ത്തന സമയത്ത് ഉപയോഗിക്കപ്പെട്ടത്. ഏതാണ്ട് ആറോളം സേവനങ്ങള്‍ പ്രളയകാലത്ത് ഗൂഗിള്‍ കേരളത്തില്‍ അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.