ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്നുതവണ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഒരു തവണ തലയ്‌ക്ക് അടിയേറ്റു ചികിത്സ തേടിയിട്ടുമുണ്ട്. എന്നിട്ടും നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല.
കേരള നിയമസഭ ഭരണഘടനയ്‌ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ഗവര്‍ണറുടേത്. അത് ഭയം കൂടാതെ നിര്‍വഹിക്കും. ഭരണഘടനാപരമായി ഞാന്‍ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാന്‍ അനുവദിക്കില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവര്‍ത്തിക്കുന്നത്. സഭാ നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
'കേരളത്തിനെന്നല്ല, ഒരു സംസ്ഥാന നിയമസഭകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇടപെടാന്‍ അവകാശമില്ല. അത് അവരുടെ അധികാരത്തിന്റെ പരിധി ലംഘിക്കലാണ്. കൊറിയയില്‍ ഇടപെടരുതെന്ന് അമേരിക്കയോട് നിര്‍ദേശിക്കുന്നതുപോലെയാണത്. എതിര്‍പ്പുണ്ടെങ്കില്‍ കേന്ദ്രത്തില്‍ ഭരണം നേടട്ടെ, എന്നിട്ട് ഈ നിയമം ഭേദഗതി ചെയ്‌തോട്ടെ. ഗവര്‍ണര്‍ പറഞ്ഞു.