ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതിനെത്തുടര്‍ന്ന് കേന്ദ്രം പുതിയ തന്ത്രം ആവിഷ്‌കരിക്കുന്നു.
കമ്ബനിയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പൂര്‍ണമായി വിറ്റഴിക്കാന്‍ വച്ചാല്‍ ആവശ്യക്കാര്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികള്‍ക്കായുള്ള ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 31 ആയിരുന്നു. എന്നാല്‍, ഒരു കമ്ബനി പോലും ഏറ്റെടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പൂര്‍ണമായ വിറ്റൊഴിയലിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഒരു സ്വകാര്യ കമ്ബനിക്കും സര്‍ക്കാരുമായുള്ള പങ്കാളിത്തത്തിന് താത്പര്യമില്ല. സര്‍ക്കാരിന് ഓഹരിയുണ്ടായാല്‍, കമ്ബനി സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ് അവരുടെ കണക്കുകൂട്ടല്‍.