ന്യൂയോര്‍ക്ക്: ഗ്രാമവും നഗരവും ചേര്‍ന്നതാണു കേരളം. കോട്ടയവും കോഴിക്കോടും മല്ലപ്പള്ളിയും തിരുവല്ലയും എല്ലാം ചേരുമ്പോള്‍ നമ്മുടെ നാടായി. നാം വന്ന നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ളവര്‍ ചേര്‍ന്ന് പ്രാദേശിക അസോസിയേഷനുകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നു. അവയുടെയെല്ലാം ആകത്തുകയാണു ഫോമാ.
പ്രാദേശിക കൂട്ടായ്മകളുടെ സംഗമവേദിയാണു ഫോമയില്‍ അരങ്ങേറുന്ന ഗ്രാമ സംഗമംനഗര സംഗമം പരിപാടി. നാട്ടിന്‍പുറത്തിന്റെ നന്മയും നഗരത്തിന്റെ വശ്യതയും ഒന്നിച്ചു ചേരുന്ന വേദി.
അവിഭകത ഫൊക്കാനയില്‍ ആരംഭിച്ച് പരിപാടി പുതുമകളോടെ ഫോമാ കണ്‍ വന്‍ഷനില്‍ അരങ്ങേറുന്നു. വീവിധ ഗ്രാമങ്ങളില്‍ നിന്നും, നഗരങ്ങളില്‍ നിന്നും, അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളില്‍ കുടിയേറിയവര്‍ക്ക്, പരസ്പരം പരിചയം പുതുക്കുന്നതിനും, പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള വേദിയാണ്. ഗ്രാമനഗര സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി, മല്ലപ്പള്ളിക്കാര്‍ അമേരിക്കയില്‍ വിവിധ ഇടങ്ങളില്‍ വസിക്കുന്നുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ മല്ലപ്പള്ളിക്കാര്‍ക്കും ഒത്തുചേരുന്നതിനും, അവരുടെ പൊതുവായ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നതിനും, പരിചയങ്ങള്‍ പുതുക്കുന്നതിനുമുള്ള അവസരങ്ങളാണ് സംഘാടകര്‍ വിഭാവനം ചെയ്യുന്നത്.
ജൂണ്‍ 23 ശനിയാഴ്ച രാവിലെ 10:45നാണു വിവേകാനന്ദ നഗറിലെ വേദിയില്‍ സംഗമം. എം.എല്‍.എ. മാരായ രാജു ഏബ്രഹാം, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.
നമ്മുടെ നാടിന്റെ മുഖഛായ പ്രതിഫലിപ്പിക്കുന്ന സംഗമത്തില്‍ കഴിയുന്നത്ര പേര്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി ചെയര്‍തോമസ് കോശി (ന്യൂയോര്‍ക്ക്) അനിയന്‍ മൂലയില്‍ (വൈസ് ചെയര്‍മാന്‍), ബിനു ജോസഫ്, യോഹന്നാന്‍ ശങ്കരത്തില്‍, ചെറിയാന്‍ കോശി, രാജന്‍ യോഹന്നാന്‍, ബെന്നി കൊട്ടാരം, സക്കറിയ കരുവേലി, വില്‍സന്‍ ഉഴത്തില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു