സംഗീതപ്രേമികളായ മലയാളികള്‍ക്ക് പതിറ്റാണ്ടത്തെ ഇടവേളയ്‌ക്കുശേഷം താമരപൂക്കളും ഞാനും എന്ന പേരിലുള്ള എല്‍പി റെക്കോര്‍ഡ് പുറത്തിറക്കി.
തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ മുന്‍ സാംസ്‌കാരിക മന്ത്രി എം എ ബേബി, കെ ജയകുമാര്‍ ഐഎഎസിന് നല്‍കിക്കൊണ്ടാണ് ഇതിന്റെ പ്രകാശനം നിര്‍വഹിച്ചത്.
മലയാളത്തില്‍ 1988 ല്‍ ചിത്രം എന്ന റെക്കോര്‍ഡിന് ശേഷം 2011 ല്‍ സത്യം ഓഡിയോസിന്റെ യേശുദാസ് പാടിയ പാട്ടുകള്‍ ചേര്‍ത്ത്' ടൈംലൈസ് മേലഡീസ് ' മാത്രമാണ് പുറത്തിറങ്ങിയതെന്നും എന്നാല്‍ കേരളത്തില്‍ ഇന്ന് ആയിരത്തിലധികം റെക്കോര്‍ഡ് പ്രേമികളുള്ളത് കണക്കിലെടുത്താണ് 'താമപ്പൂക്കളും ഞാനും 'എന്ന വിനൈല്‍ ആല്‍ബം സംഗീത പ്രേമികള്‍ക്ക് സമ്മാനിക്കാന്‍ തീരുമാനിച്ചതെന്നും സംരംഭത്തിന്റെ പിന്നണിപ്രവര്‍ത്തകനും കോട്ടയം പുതുപ്പള്ളിയ്‌ക്കടുത്ത് അഞ്ചേരി സ്വദേശിയുമായ തോമസ് കോരുള പറഞ്ഞു.
സ്വരം മ്യൂസിക്കിന് വേണ്ടി ശ്രീ ദിലീപ് രാജ് ആണ് റെക്കോര്‍ഡ് നിര്‍മിക്കുന്നത്. യശ:ശരീരനും മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധയകനുമായ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ എട്ടുഗാനങ്ങളാണ് റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്,
പി ഭാസ്‌കരന്‍, ഒ എന്‍ വി കുറുപ്പ്, വയലാര്‍, ശ്രീകുമാരന്‍ തമ്പി, കെ ജയകുമാര്‍, എഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഡോ. കെ ജെ യേശുദാസ്, ജയചന്ദ്രന്‍, ചിത്ര. കല്ലറ ഗോപന്‍. വിധു പ്രതാപ്. വിജേഷ് മോഹന്‍, ഡോ. രശ്‌മി മധു തുടങ്ങിയവരാണ്.