ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മലങ്കര മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോര്‍ത്ത് അമേരിക്ക - യുറോപ്പ് ഭദ്രാസനാസ്ഥാനമായ ന്യുയോര്‍ക്കിലുള്ള സീനായ് മാര്‍ത്തോമ്മ സെന്ററില്‍ ഊഷ്മള വരവേല്‍പ്പ് നല്കി.
ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ്, സെക്രട്ടറി റവ. മനോജ് ഇടിക്കുള, ട്രഷറാര്‍ ഫിലിപ്പ് തോമസ്, റവ.ഡോ. ഫിലിപ്പ് വര്‍ഗീസ്, സഭാ കൗണ്‍സില്‍ മെംബര്‍ വര്‍ക്കി എബ്രഹാം, തോമസ് ഡാനിയേല്‍, തോമസ് ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭദ്രാസനാസ്ഥാനത്തു വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ പട്ടത്വശ്രുശ്രുഷയുടെ വജ്രജൂബിലിയും 88 മത് ജന്മദിനവും ആഘോഷിക്കുന്ന ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെ ആദരിച്ചു.
ന്യൂയോര്‍ക്ക് മേഖലയിലുള്ള ഇടവകളിലെ പട്ടക്കാരും, സഭവിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.