• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഗുരുകുലം മലയാളം സ്‌കൂള്‍ ഇരുപത്തേഴാം വര്‍ഷത്തിലേക്ക്‌

പി.പി. ചെറിയാന്‍
മലയാള ഭാഷാഭ്യസനത്തിന്റെ കഴിഞ്ഞ ഇരുപത്താറു വര്‍ഷത്തെ മഹത്തായ അനുഭവ സമ്പത്തുള്‍ക്കൊണ്ട്‌ ഗുരുകുലം മലയാളം സ്‌കൂള്‍ ഇരുപത്തേഴാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുന്നു. 2019 സെപ്‌റ്റംബര്‍ 13നു വൈകിട്ട്‌ 7 മണിക്ക്‌ ക്ലാസുകള്‍ ആരംഭിക്കും.

3 വയസുമുതല്‍ മുതിര്‍ന്നവര്‍ക്കുവരെ അനുയോജ്യമായ ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്‌. പൊതു വിദ്യാഭ്യാസ രംഗത്തും, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പരിചയ സമ്പരായ അധ്യാപകരുടെ നിസ്‌തുല സേവനം ഗുരുകുലത്തിന്റെ സവിശേഷതയാണ്‌.

സെപ്‌റ്റംബര്‍ ആറാം തീയതി അധ്യാപകരുടേയും രക്ഷിതാക്കളുടേയും സംയുക്ത യോഗം ചേര്‍ന്നു ഈ പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികള്‍ക്ക്‌ രൂപംനല്‍കി. കേരളദിനം, വിദ്യാരംഭം, വാര്‍ഷിക പിക്‌നിക്ക്‌ തുടങ്ങിയ ആഘോഷപരിപാടികളുടെ തീയതി നിശ്ചയിച്ചു. യോഗാ ക്ലാസുകള്‍, ബുക്ക്‌ ക്ലബ്‌ തുടങ്ങിയ പരിപാടികള്‍കൂടി നടപ്പാക്കണമെന്നുള്ള നിര്‍ദേശം ചര്‍ച്ച ചെയ്‌ത്‌ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ 26 വര്‍ഷം ഒരിക്കലും മുടങ്ങാതെ ക്ലാസുകള്‍ നടത്താന്‍ ത്യാഗപൂര്‍വം തയാറായ അധ്യാപകരുടെ വിലയേറിയ സേവനം ആദരിക്കപ്പെട്ടു. 2019 സെപ്‌റ്റംബര്‍ 13 മുതല്‍ ആരംഭിക്കുന്ന ഈവര്‍ഷത്തെ ഗുരുകുലത്തിന്റെ പരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ഭാഷാസ്‌നേഹികളില്‍ നിന്നുണ്ടാകണമെന്നു പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌ (പ്രിന്‍സിപ്പല്‍) 914 450 1442

Top