തിരുവനന്തപുരം: മികച്ച കായികതാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ജി.വി.രാജ അവാര്‍ഡിന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്സണ് ജോണ്‍സനും അന്താരാഷ്ട്ര അത്ലറ്റ് വി.നീനയും അര്‍ഹരായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.മതിയായ യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ മികച്ച സ്കൂള്‍ കായിക അദ്ധ്യാപകനുള്ള അവാര്‍ഡിനും മികച്ച സ്കൂള്‍ കായിക അദ്ധ്യാപകനും മികച്ചനേട്ടം കൈവരിച്ച സ്കൂളുകള്‍ക്കും കോളേജ്, സ്കൂള്‍തല പോര്‍ട്സ് ഹോസ്റ്റലിനും ഇക്കുറി അവാര്‍ഡ് നല്‍കിയിട്ടില്ല.