എച്ച്�1 ബി വീസ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യയ്‌ക്ക് തിരിച്ചടിയായി.
വിദഗ്‌ധ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന എച്ച് 1ബി വീസയിലാണ് ഇന്ത്യക്കാരായ ഐടി പ്രഫഷനലുകള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നത്. വീസ നിയന്ത്രിക്കുന്ന രണ്ട് ഇടക്കാല അന്തിമ നിയമങ്ങളാണ് (ഐഎഫ്‌ആര്‍) ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
യുഎസിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള കടുത്ത സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമാണ് തീരുമാനമെന്നാണ് ഇതു സംബന്ധിച്ച് പൊതുവെയുള്ള വിലയിരുത്തല്‍. വീസയ്‌ക്കുള്ള നിലവിലെ ചട്ടങ്ങള്‍ കര്‍ശനമാക്കുന്ന നിയമം, പുതിയ വേതന വ്യവസ്ഥകളും മുന്നോട്ടുവച്ചു. ജോലി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനി, തൊഴിലാളിയുടെ വീസയ്‌ക്ക് അപേക്ഷിക്കുമ്പോള്‍ ഇനി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം. പരിശോധനകള്‍ കര്‍ശനമാക്കും. ഒപ്പം വീസയ്‌ക്കുള്ള ചെലവ് കൂടുകയും സേവന കാലാവധി ചുരുങ്ങുകയും ചെയ്യുന്നത് എച്ച്1 ബി വീസക്കാര്‍ക്കു വെല്ലുവിളിയാകും. നിയന്ത്രണങ്ങള്‍ എച്ച് 1 ബി അപേക്ഷകളുടെ മൂന്നിലൊന്നിനെ ബാധിച്ചേക്കും.
ഐടി മേഖലയെയാണു നിയന്ത്രണം കൂടുതല്‍ ബാധിക്കുക.
യുഎസ് അനുവദിച്ച ആകെ എച്ച്1 ബി വീസകളില്‍ 72 ശതമാനവും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. രണ്ടാമതു ചൈനയും മൂന്നാമതു കാനഡയും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്‌എസ്) ആണു നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്.