ന്യൂഡല്‍ഹി: വിവാദമായ ഹാദിയ കേസില്‍ ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി അസാധുവാക്കി. വിവാഹം നിയമപരമാക്കിയ കോടതി ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാമെന്നും അറിയിച്ചു.. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഷെഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
ഒരു ഭീകരനൊപ്പം മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ ഏതൊരു അച്ഛനും വിഷമം ഉണ്ടാകും. എന്നാൽ കോടതി വിധിയെ വിമർശിക്കുന്നതു ശരിയല്ല. പരാതിയുമായി വീണ്ടും മുന്നോട്ടുപോകും. ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യുമ്പോൾ മകൾ വിവാഹം കഴിച്ചിരുന്നില്ല. പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോൾ അവൾ വിവാഹിതയായിരുന്നു. അതുകൊണ്ടുതന്നെ ഇതൊരു തട്ടിക്കൂട്ടു വിവാഹമാണെന്നും അശോകൻ ആരോപിച്ചു.