ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടന് ആണ് ഹരിശ്രീ അശോകന്. ചെയ്ത പല വേഷങ്ങളും ഇന്നും മായാതെ പ്രേക്ഷകരുടെ മനസ്സില്‍ താങ്ങി നില്ക്കുന്നു. ഒരു കാലത്ത് നായകന്റെ എര്‍ത്തായി ഹരിശ്രീ അശോകന് ഉണ്ടേല്‍ കോമഡിക്ക് പഞ്ഞമില്ല എന്ന് വരെ പ്രേക്ഷകര്‍ പറഞ്ഞിരുന്നു. എല്ലാ മുഖ്യധാരാ നായകന്മാരോടൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മറ്റൊരു മേഖലയില്‍ കൂടി തന്റെ കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. സംവിധാന രംഗത്തേക്ക് ആണ് ഹരിശ്രീ അശോകന് കാലെടുത്തു വയ്ക്കുന്നത്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ കുപ്പായം അണിയുന്നത്. രാഹുല്‍ മാധവ്,ധര്മ്മജന് ബോള്‍ഗാട്ടി,സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു കോമഡി എന്റര്ടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.