കോഴിക്കോട്: ( 07.10.2018) തിങ്കളാഴ്ച (08.10.2018) വടകരയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. സിപിഎം പ്രവര്‍ത്തകരുടെ അക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വടകര നിയോജക മണ്ഡലത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വടകര നഗരസഭയും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളുമാണ് വടകര നിയോജക മണ്ഡലത്തിലുള്ളത്. ബിജെപി മണ്ഡലം ഭാരവാഹിയും ചോറോട് പഞ്ചായത്തംഗവുമായ പി കെ ശ്യാരാജിനെ കഴിഞ്ഞ ദിവസം ഒരു സംഘം മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെയും അക്രമണം നടന്നു. പത്തനംതിട്ടയില്‍ ബിജെപി ഞായറാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു. യുവമോര്‍ച്ച നേതാക്കളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍. എം സി റോഡ് വഴിയുളള കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ പതിവു പോലെ നടത്തിയെങ്കിലും ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. സ്വകാര്യ ബസുകളൊന്നും ഓടിയില്ല.
എസ്. ശ്രീധരന്‍പിളള ഉദ്ഘാടനം ചെയ്യും.