• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്ഥലംമാറ്റം: കെഎസ്‌ആര്‍ടിസി യൂണിയന്‍ നേതാക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വര്‍ഷങ്ങളായി ഒരേസ്ഥലത്ത് നിന്നിരുന്ന കെഎസ്‌ആര്‍ടിസിയിലെ യൂണിയന്‍ നേതാക്കളുടെ സ്ഥലമാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ വര്‍ഷങ്ങളായി നിന്നിരുന്ന ടിഡിഎഫ് നേതാക്കളെ എംഡി ടോമിന്‍ തച്ചങ്കരി സ്ഥലംമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംഘടനാ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

നിശ്ചിത ശതമാനം തൊഴിലാളികളെ മാത്രമേ പഴയ സ്ഥലത്ത് ജോലിയില്‍ തുടരാന്‍ അനുവദിക്കൂ എന്നായിരുന്നു എംഡിയുടെ നിലപാട്. ഇതേതുടര്‍ന്നാണ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന നേതാക്കളെയെല്ലാം എംഡി സ്ഥലംമാറ്റിയത്. പിന്നാലെ നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേതാക്കളുടെ വാദങ്ങളൊന്നും അംഗീകരിച്ചില്ല.

തള്ളുമെന്ന് ഉറപ്പായതോടെ നേതാക്കള്‍ ഹര്‍ജി പിന്‍വലിക്കാന്‍ സന്നദ്ധതി അറിയിച്ചെങ്കിലും അനുവദിക്കാതെ ഹൈക്കോടതി ഹര്‍ജി തള്ളിയെന്ന് ഉത്തരവിടുകയായിരുന്നു.

Top