• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നടുവേദനയെ നിസാരമായി കാണേണ്ട; ഏതൊന്നിനും പലതുണ്ട്‌ കാരണങ്ങള്‍

ആരോഗ്യകാര്യങ്ങള്‍ കാര്യമായി ശ്രദ്ധിക്കാന്‍ സമയമില്ലാത്തവരാണ്‌ ഇന്ന്‌ പലരും. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങളും ഇക്കാലത്ത്‌ വര്‍ധിച്ചുവരികയാണ്‌. ഇന്ന്‌ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്‌ നടുവേദന.
പുരുഷന്‍മാരേക്കാള്‍ സ്‌ത്രീകളിലാണ്‌ പൊതുവേ നടുവേദന കൂടുതലായി കണ്ടുവരാറ്‌. പലരും നടുവേദനയെ നിസാരമായാണ്‌ കാണുന്നത്‌. എന്നാല്‍ അത്ര നിസാരക്കാരനല്ല നടുവേദന. കൃത്യ സമയത്ത്‌ വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദന നമ്മുടെ സ്വസ്ഥത കളയും.

പലതരം കാരണങ്ങള്‍കൊണ്ട്‌ നടുവേദന ഉണ്ടാകാറുണ്ട്‌. അവയില്‍ ചിലതിനെ പരിചയപ്പെടാം.

തെറ്റായ ജീവിത ശൈലിയാണ്‌ ഇക്കാലത്ത്‌ നടുവേദനയുടെ പ്രധാന കാരണം. വ്യായാമത്തിന്റെ അഭാവവും നടുവേദനയ്‌ക്ക്‌ വഴി തെളിയ്‌ക്കുന്നുണ്ട്‌. അധികസമയം ഇരുന്ന്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ നടുവേദന ഉണ്ടാകാം എല്ലുകളുടെ തേയ്‌മാനവും നടുവേദനയ്‌ക്ക്‌ കാരണമാകാറുണ്ട്‌
നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക്‌ ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവയും നടുവേദനയിലേക്ക്‌ വഴി തെളിയ്‌ക്കുന്നു.

വിട്ടുമാറാത്ത കഠിനമായ നടുവേദന ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം. ഇതുമാത്രമല്ല നടുവേദനയുടെ കാരണങ്ങള്‍ അമിതവണ്ണവും മാനസിക പിരിമുറക്കവുമെല്ലാം നടുവേദനയിലേക്ക്‌ വഴിതെളിക്കാറുണ്ട്‌. കൃത്യമായ സമയത്ത്‌ വൈദ്യ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദന ഗുരുതരമാകും.

ഗുരുതരമായ നടുവേദനയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്‌. നടുഭാഗത്തോ പുറത്തോഉള്ള വേദന, കുനിയാനും നിവരാനുമുള്ള ബുദ്ധിമുട്ട്‌, നടുവില്‍ പെട്ടെന്നുണ്ടാകുന്ന വേദന, കാലിന്‌ ബലക്ഷയം..

തുടങ്ങിയവയാണ്‌ നടുവേദനയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതാണ്‌ ഏറ്റവും ഉത്തമം.

Top