എത്ര ശ്രമിച്ചിട്ടും വണ്ണം കുറയ്ക്കാനാവുന്നില്ലെന്നാണ് പലരുടെയും പരാതി. ആണ്‍പെണ്‍ ഭേദമെന്യേ എല്ലാവര്‍ക്കുമുള്ള പരാതിയാണ് വണ്ണക്കൂടുതല്‍. അമിതവണ്ണമുണ്ടെന്ന തോന്നല്‍ ചിലപ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസം തന്നെ തകര്‍ത്തേക്കും. ഹാനീകരമായ രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ വാങ്ങി കുടിച്ച് ആരോഗ്യം കളയുന്നതിന് മുമ്ബ് ഒന്ന് നോക്കൂ... നമ്മുടെ തൊടിയില്‍ നിന്നും ലഭിക്കുന്ന പൈനാപ്പിള്‍ നിങ്ങളുടെ വണ്ണം കുറയ്ക്കും.
പൈനാപ്പിളിലുണ്ട് വണ്ണം കുറയ്ക്കാനുള്ള സൂത്രം. ആരോഗ്യത്തെ നഷ്ടപ്പെടുത്താതെ നമുക്ക് അമിത വണ്ണം കുറയ്ക്കാം. പൈനാപ്പിളില്‍ 86% വെള്ളവും 13% കാര്‍ബോഹൈഡ്രേറ്റ്‌സുമാണ് ഉള്ളത്. ഫാറ്റ് ഒട്ടും ഇല്ല. 100 ഗ്രാം പൈനാപ്പിളില്‍ 50 കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാലോ നിരവധി വൈറ്റമിനുകളുടെയും മിനറല്‍സിന്റെയും കലവറയാണു താനും.
കാന്‍സറിനെ ചെറുക്കുന്ന, നീര്‍ക്കെട്ടു കുറയ്ക്കുന്ന, മികച്ച പ്രതിരോധ ശേഷി നല്‍കുന്ന ബ്രോമിലിന്‍ പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം വൈറ്റമിന്‍ സിയുടെയും മാന്‍ഗനീസിന്റെയും കലവറയാണ് പൈനാപ്പിള്‍. അധികം കാലറി ഇല്ലാത്തതും എന്നാല്‍ വയര്‍ നിറഞ്ഞെന്ന പ്രതീതി ഉണ്ടാക്കാനും പൈനാപ്പിളിനു കഴിയുന്നു. ജലാംശവും ഫൈബറും കൂടിയ അളവില്‍ ഉള്ളതിനാല്‍ വയര്‍ നിറഞ്ഞ പ്രതീതി ഏറെ നേരം നില്‍ക്കുകയും ചെയ്യും.