ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൊവ്വാഴ്ച അനുഭവപ്പെട്ടത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്. 44 ഡിഗ്രി താപനിലയാണ് രാജ്യതലസ്ഥാനത്ത് അനുഭവപ്പെട്ടത്. ഈ വര്‍ഷത്തെ ശരാശരി ചൂടില്‍നിന്നു നാലു ഡിഗ്രി കൂടുതലാണിത്. അതേസമയം, നഗരത്തിന്റെ ചില ഭാഗങ്ങളില്‍ 46 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഡല്‍ഹിയിലെ ചൂടുകാറ്റും പൊടിക്കാറ്റും ഒരാഴ്ച കൂടി തുടര്‍ന്നേക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.