കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് നാല് മരണം. മലപ്പുറത്ത് ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. ആലപ്പുഴയിലെ പുഞ്ചയിലെ വെള്ളത്തില്‍ താറാവിന്‍പറ്റത്തെ തെളിക്കുേമ്ബാള് ഫൈബര്‍ വള്ളം മറിഞ്ഞാണ് മുന്നാമത്തെ മരണം. ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണാണ് നാലമത്തെ മരണം ഉണ്ടായത്.
അതേ സമയം, കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. റെയില്‍വേ അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഗതാഗതം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വേഗനിയന്ത്രണത്തോടെയായിരിക്കും ട്രെയിനുകള്‍ കടന്ന് പോകുക.
കാലവര്‍ഷം കനത്തതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാവുകയാണ്. ചൊവ്വാഴ്ച രാവിലെ മഴക്ക് അല്‍പ്പം ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയുന്നില്ല. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. 16 വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഏകദേശ കണക്ക്. ഇതുവരെ തുറന്ന 111 ദുരിതാശ്വാസ ക്യാമ്ബുകളില്‍ 22,00ത്തോളം പേരാണ് കഴിയുന്നത്.
സംസ്ഥാനത്തെ ജലസംഭരണകളിലെ ജലനിരപ്പും ഉയരുകയാണ്. പല അണക്കെട്ടുകളില്‍ ജലനിരപ്പ് 70 ശതമാനം കഴിഞ്ഞു. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ജലനിരപ്പാണ് പല അണക്കെട്ടുകളിലും ഇപ്പോഴുള്ളത്.