തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവര്‍ഷം ശക്തി പ്രാപിച്ചതോടെ മരിച്ചവരുടെ എണ്ണം 16 ആയി. ബുധനാഴ്ചവരെ ശത്മായ മഴ തുടരും എന്നാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിപ്പ്. തീര പ്രദേങ്ങളില്‍ കടലാക്രമണം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാലുദിവസമായി ജില്ലയില്‍ പെയ്യുന്ന കനത്തമഴ ഹൈറേഞ്ച് മേഖലയില്‍ കോടികളുടെ നാശം വിതച്ചു. അടിമാലിയില്‍ രണ്ടിടത്തും രാജാക്കാട് കള്ളിമാലി വ്യൂപോയിന്റിലും ഉരുള്‍പൊട്ടി. മിക്കയിടങ്ങളിലും മരം വീണും കാറ്റിലും വൈദ്യുതി ബന്ധം ഇല്ലാതായി. അറുപതോളം വീടുകള്‍ തകര്‍ന്നു. വീശിയടിക്കുന്ന ശക്തമായ കാറ്റില്‍ ഏക്കറുകളോളം സ്ഥലത്തെ വാഴകൃഷി പൂര്‍ണമായും നശിച്ചു.
ചേര്‍ത്തല പള്ളിപ്പുറത്ത് കുളിക്കാനായി തോട്ടില്‍ ഇറങ്ങിയ രണ്ട് പേര്‍ മരിച്ചതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്ക്, തിരുവനനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്.
കോഴിക്കോട് മുഴുവന്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്ബുകളും തുറന്നിട്ടുണ്ട്. കൊച്ചി ചെല്ലാനത്ത് കടലാക്രമണം ശക്തമായി. പത്തിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.