ന്യൂഡല്‍ഹി: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ഡല്‍ഹി, പഞ്ചാബ് സര്‍ക്കാരുകള്‍ 10 കോടി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകള്‍ സംഭാവന നല്‍കുക. അഞ്ചുകോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി തുക ഭക്ഷ്യസാധനങ്ങളും അവശ്യവസ്തുക്കളുമായാണ് നല്‍കുക. കഴിഞ്ഞ ദിവസം ഒഡീഷ സര്‍ക്കാര്‍ അഞ്ചുകോടിയുടെ സഹായ വാഗ്ദാനം ചെയ്തിരുന്നു.