ലോകത്തെല്ലാടവും പ്രേത്യേകിച്ചു ഇൻഡ്യയിലും അമേരിക്കയിലും ജനാധിപത്യം വൻ ഭീഷണിയാണ് ഇതിൽ നീന്നും ഒരു മോചനം ആവശ്യമാണെന്നും മുൻ യൂ എസ് സ്റ്റെസ്റ്റ് സെക്രട്ടറി പ്രസിഡന്റ് സ്ഥാനാർത്ഥയുമായിരുന്ന ഹിലരി ക്ലിന്റൺ അഭിപ്രായപെട്ടതായി റിപ്പോർട്ട്.കഴിഞ്ഞ വാരാധ്യം മുംബൈയിൽ നടന്ന ഇന്ത്യ ടുഡേ കോൺക്ലേവ് സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഹിലരി.
ലൈംഗീകതയ്ക്കെതിരെയും വർഗീയതയ്‌ക്കെതിരെയും നടക്കുന്ന പോരാട്ടത്തിൽ ഊർജം ഉൾക്കൊളളനത്തിനു ലോകരാഷ്ടങ്ങൾ ഉറ്റു നോക്കുന്നത് ഇന്ത്യയെ ആണ് എന്ന് ഹിലരി കൂട്ടിച്ചേർത്തു.അതോടൊപ്പം ജനാധിപത്യം ഇല്ലായ്മ ചെയപെടുന്നുടെന്നും ഹില്ലരി പറഞ്ഞു.
ജനതിപത്യത്തിന്റെ അടിവേരുകൾ പിഴിതെറിയുന്നതിനു ഇരു രാജ്യങ്ങളിലും ഗുണമാകുകയാണെന്നും അമേരിക്കൻ പ്രേസിടെന്റിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് ഹിലരി അഭിപ്രായ പെട്ടു.
ഇമ്മിഗ്രേഷന് എതിരെ ട്രംപിന്റെ പ്രതികരണം യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രമ്പിനു ജയം നേടികൊടുത്തെന്നും ഹിലരി പറഞ്ഞു. മുൻ F.B.I ഡയറക്ടർ ജെയിംസ് കോമി 2016 ഒക്ടോബറിൽ തന്റെ പ്രൈവറ്റ് ഇമെയിൽ സർവറിനെ കുറിച്ച് കോണേഴ്‌സിന് നൽകിയ കത്ത് വെളുത്ത വർഗ്ഗക്കാരായ സ്ത്രീ വോട്ടർ മാരുടെ പിന്തുണ നഷ്ടപ്പെടാൻ ഇടയായെന്നും ഹിലരി പറഞ്ഞു