ധര്‍മശാല: ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു. പഞ്ചാബുമായി അതിരിടുന്ന കംഗ്ര ജില്ലയിലെ നുര്‍പുര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. 60 വിദ്യാത്ഥികളാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്. ബസിലെ ഭൂരിഭാഗം കുട്ടികളും പത്തു വയസിനു താഴെ പ്രായമുള്ളവരാണ്.
വസിര്‍ റാം സിംഗ് പതാനിയ മെമ്മോറിയല്‍ പബ്ളിക് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള 42 പേര്‍ക്കു സഞ്ചരിക്കാവുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയില്‍ ബസ് കിടക്കുന്നത് റോഡില്‍നിന്നു നോക്കിയാല്‍പോലും കാണാന്‍ കഴിയില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന പ്രദേശവാസി പറഞ്ഞു.
പൊലീസും ഡോക്ടര്‍മാരുടെ സംഘവും അപകടസ്ഥലത്ത് എത്തി. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഹിമാലയന്‍ താഴ്വാരമായ ഹിമാചല്‍പ്രദേശില്‍ വാഹനങ്ങള്‍ കൊക്കയിലേക്ക് മറഞ്ഞുള്ള അപകടങ്ങള്‍ പതിവാണ്. പര്‍വതമേഖലയിലെ റോഡുകളിലൂടെയുള്ള യാത്ര പലപ്പോഴും ദുഷ്കരവുമാണ്.