ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്സ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് വ്യവസായ മന്ത്രി എ.സി മൊയ്തീന് കേന്ദ്രത്തിന് വീണ്ടും കത്തയച്ചു.
നേരത്തെ കേന്ദ്ര ഖന - വ്യവസായ വകുപ്പ് മന്ത്രിക്ക് സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചതിന് ലേല നടപടികള്‍ ആരംഭിച്ചുവെന്ന മറുപടിയാണ് ലഭിച്ചത്. കരാര്‍ വ്യവസ്ഥകള്‍ക്ക് എതിരായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
കമ്ബനിയെ സ്വകാര്യവത്കരിക്കുന്നതിന് ആരംഭിച്ച നടപടി അവസാനിപ്പിക്കണം. ഒപ്പം കമ്ബനി സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും എ.സി മൊയ്തീന് കേന്ദ്രത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.