ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് കോസ്റ്റ് റീജിയണല്‍ ബ്ലഡ് സെന്ററിന്റെ (Gulf coast region blood center) സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് വിജയകരമായി. ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയാങ്കണത്തില്‍ വച്ച് ജൂലൈ 28ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ക്യാമ്പ് ഇടവക വികാരി റവ: ഏബ്രഹാം വര്‍ഗീസ് ഉത്ഘാടനം ചെയ്തു.
2018 സമ്മര്‍ വി.ബി.എസ്സിനോടനുബന്ധിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. 11 മുതല്‍ മൂന്നു മണി വരെ നടത്തപ്പെട്ട രക്തദാന സംരംഭത്തില്‍ ഇടവക അംഗങ്ങള്‍ ,യുവജനസഖ്യ അംഗങ്ങള്‍ ഉള്‍പ്പെടെ 40 ല്‍ പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 26 പേരില്‍നിന്നു നിന്ന് രക്തം ശേഖരിക്കയും ചെയ്തു.
സണ്ടേസ്‌കൂളും യുവജനസഖ്യവും സേവികാ സഖ്യവും കൈകോര്‍ത്ത് പിടിച്ചു നടത്തിയ വി.ബി.എസ്സും, സ്‌കൂള്‍ ഓഫ് ഗമാലിയെയും രക്തധാന സംരംഭം വിജയകരമാക്കുന്നതില്‍ പൂര്‍ണ പിന്തുണ നല്‍കി. വികാരി റവ: ഏബ്രഹാം വര്‍ഗീസ്, അസിസ്റ്റന്റ് വികാരി റവ: സജി ആല്‍ബിന്‍, അനി ജോജി, ലിനോ സാമുവേല്‍ തുടങ്ങിയവര്‍ ഈ സംരംഭത്തിന് നേതൃത്വം നല്‍കി.
യുവജനസഖ്യം സെക്രട്ടറി ജിജോ വര്‍ഗീസ് അറിയിച്ചതാണിത്.