കേരളത്തില്‍ സൂര്യാതാപ ജാഗ്രതാ മുന്നറിയിപ്പ് സര്‍ക്കാര്‍ നീട്ടി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇത്.
കൊടുംചൂടില്‍ ഇതുവരെ നൂറ്റമ്പതോളം പേര്‍ക്കാണ് പൊള്ളലേറ്റത്.
കേരളത്തില്‍ രേഖപ്പെടുത്തുന്ന കൂടിയ ചൂട് ഇപ്പോഴും 40 ഡിഗ്രിക്കു താഴെയാണ്. എന്നാല്‍, അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രതയായ താപസൂചിക 50 ഡിഗ്രിക്കു മുകളിലാണ്. കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പാലക്കാട് ഉള്‍പ്പെടെ വടക്കന്‍ മേഖലയിലാണ് തീവ്രത 50നു മുകളിലെത്തിയത്.
തെക്കന്‍ കേരളത്തില്‍ തീവ്രത 45നു മുകളിലാണ്. വായുപ്രവാഹത്തിലെ ചൂടും അന്തരീക്ഷത്തിലെ ആര്‍ദ്രത ഉയര്‍ന്നതുമാണു തീവ്രത വര്‍ധിക്കാന്‍ ഇടയാക്കിയത്. 45നു മുകളില്‍ താപസൂചിക ഉയര്‍ന്നാല്‍ അപകടകരമാണെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.