സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്താകെ നൂറ്റമ്പതോളം പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. കൊല്ലം ജില്ലയില്‍ മാത്രം മുപ്പതോളം പേര്‍ക്ക് കടുത്ത ചൂടില്‍ പൊള്ളലേറ്റു.
സൂര്യന് കേരളത്തിനു നേര്‍മുകളിലാണ്. അള്‍ട്രാവയലറ്റ് തോത് അതീവമാരകവുമാണ്. ആയതിനാല്‍ പാലക്കാട്, കൊല്ലം ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്കി. വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ മൂന്നു സമിതികള്‍ നിലവില്‍വരും. കുടിവെള്ള വിതരണം ഉറപ്പാക്കാനും എല്ലാ കലക്ടറേറ്റുകളിലും കണ്ട്രോള് റൂമുകള്‍ തുറക്കാനും ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശം നല്കി.