പി.പി ചെറിയാന്.
ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ന്റെ (എച്ച്ആര്‍എ) ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.
സെപ്റ്റംബര്‍ 14 ന് ശനിയാഴ്ച സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് ചര്‍ച്ച് മിനി ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫോര്‍ട്ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്സില്മാന് കെന്‍ മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
രാവിലെ 11:00 മുതല്‍ ആരംഭിക്കുന്ന ഓണാഘോഷപരിപാടികളില്‍ ചെണ്ടമേളം, നൃത്തങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാവിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 'റാന്നി മന്നനെ'യും 'റാന്നി മങ്ക'യെയും ആഘോഷത്തില്‍ വച്ച് തിരഞ്ഞെടുക്കുന്നതാണ്. വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി ആഘോഷങ്ങള്‍ സമാപിക്കും.
റാന്നിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള എല്ലാ ഹൂസ്റ്റണ്‍ നിവാസികളെയും ഈ ഓണാഘോഷത്തിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക;
ജീമോന്‍ റാന്നി (പ്രസിഡന്റ്) 407 718 4805
ജിന്‍സ് മാത്യു കിഴക്കേതില്‍ (സെക്രട്ടറി) 832 278 9858
റോയ് തീയാടിക്കല്‍ (ട്രഷറര്‍) 832 768 2860
ബിനു സഖറിയ (ഓണം കണ്‍വീനര്‍) 865 951 9481