• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഹ്യൂസ്റ്റണിൽ പുതിയ മാർത്തോമ്മ കോൺഗ്രിഗേഷന് ആരംഭം കുറിക്കുന്നു.

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് - അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ടെക്സാസ്സിലെ ഹൂസ്റ്റണിൽ നോർത്ത് വെസ്റ്റ് ഭാഗത്തു താമസിക്കുന്ന സഭാവിശ്വാസികൾക്കായി മൂന്നാമത്തെ ആരാധന കേന്ദ്രം സെന്റ് തോമസ് മാർത്തോമ്മ കോൺഗ്രിഗേഷൻ എന്ന നാമധേയത്തിൽ തുടക്കം കുറിക്കുന്നു.

ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ നിർദ്ദേശാനുസരണം മെയ് 19 ശനിയാഴ്ച രാവിലെ 9 മണിക്ക് സഭയുടെ സീനിയർ വികാരി ജനറാളും മുൻ സഭാ സെക്രട്ടറിയുമായ റവ.ഡോ.ചെറിയാൻ തോമസ് വിശുദ്ധ കുർബാന ശുശ്രൂഷ നടത്തുന്നതും തുടർന്നു നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രിഗേഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുമാണ്.

ഹ്യൂസ്റ്റണിലെ ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ.എബ്രഹാം വർഗീസ് പ്രസിഡന്റും, ട്രിനിറ്റി മാർത്തോമ്മ ഇടവക വികാരി റവ.ഫിലിപ്പ് ഫിലിപ്പ് സഹ പ്രസിഡന്റും, സി.എം മാത്യു, ജോൺ തോമസ്, സി.എം വർഗീസ്, സുനിൽ ജോൺ, പ്രിജോ ഫിലിപ്പ് കോമാട്ട്, ക്രിസ് ചെറിയാൻ, ജൂന്നു ജേക്കബ് സാം എന്നിവർ അംഗങ്ങളുമായ ഒരു അഡ് ഹോക്ക് കമ്മറ്റിയെ കോൺഗ്രിഗേഷന്റെ പ്രവർത്തനങ്ങൾക്കായി ബിഷപ് ഡോ.മാർ ഫിലക്സിനോസ് ചുമതലപ്പെടുത്തി.

കോൺഗ്രിഗേഷന്റെ പ്രഥമ വികാരിയുടെ ചുമതല റവ.എബ്രഹാം വർഗീസിനാണ്. ഹൂസ്റ്റണിലെ സൈപ്രസ് (13013 Fry Road, Cypress, Texas 77433) എന്ന സ്ഥലത്ത് ആണ് താൽക്കാലികമായി ആരാധന ആരംഭിക്കുന്നത്.

 

- (ഷാജി രാമപുരം)

Top