പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്ന പുതിയ ഫീച്ചറുമായി ജിമെയില്‍. നജ് (Nudge) എന്നാണ് ഈ ഫീച്ചറിന്റെ പേര്. ജിമെയില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരിച്ചറിയുകയും അവയുടെ സബ്ജക്‌ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും. മറുപടി ലഭിക്കാത്ത മെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഈ ഫീച്ചര്‍ സഹായിക്കും.
സ്മാര്‍ട്ട് കമ്ബോസ് ടൂള്‍ എന്ന മറ്റൊരു ഫീച്ചറും ജിമെയിലില്‍ ഇനിയുണ്ടാകും. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറും എഐ അടിസ്ഥാനമായുള്ളതാണ്. വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആണ് ഗൂഗിള്‍ ഇത് പുറത്തിറക്കിയത്. ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ ഈ ഫീച്ചറിന് കഴിയും.