ഇന്ത്യ യുഎസ് ബന്ധം ഊട്ടിയുറപ്പിക്കാനായി വീണ്ടും ട്രംപ് മോദി സമാഗമം. യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പങ്കെടുക്കുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കയിലെ സാമ്പത്തിക രംഗത്തിന് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകള്‍ക്കു ലഭിക്കുന്ന അംഗീകാരമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. യുഎസിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' പരിപാടി സെപ്‌റ്റംബര്‍ 22ന് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കും.
കഴിഞ്ഞ ജി 7 സമ്മേളനത്തോട് അനുബന്ധിച്ച് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെ മോദി ഹൂസ്റ്റണിലെ സമ്മേളനത്തിലേക്കു ട്രംപിനെ ക്ഷണിച്ചിരുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ ട്രംപ് മോദി കൂടിക്കാഴ്‌ചയാകും ഇത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പൊതുപരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത് ചരിത്രത്തിലാദ്യമാണെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ഷാന്‍ഗ്രില പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.